എ സി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്; തിങ്കളാഴ്ച ഹാജരാകണം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എ സി മൊയ്തീന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. തിങ്കളാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശം. ഇന്ന് ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നു. പെട്ടെന്ന് ലഭിച്ച നോട്ടീസായതിനാല്‍ ഹാജരാകുന്നതിന് അസൗകര്യമുണ്ട് എന്ന് അറിയിച്ച് എ സി മൊയ്തീന്‍ ചൊവ്വാഴ്ച്ച ഇഡിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യകണ്ണികളായ രണ്ട് ബിനാമികളെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കേസില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ ഇന്നലെ കൊച്ചി ഇഡി ഓഫീസില്‍ ചോദ്യം ചെയ്തിരുന്നു. മൊയ്തീന്റെ ബിനാമിയെന്ന് കരുതുന്ന അനില്‍ സേഠ്, ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീം, ഇടനിലക്കാരന്‍ പി പി കിരണ്‍ എന്നിവരെ ഇഡി ഇന്നലെ ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു . ഇവരില്‍ നിന്ന് ഏറെ സുപ്രധാനമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുമായി എ സി മൊയ്തീന്‍ എംഎല്‍എ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എ സി മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെ എംഎല്‍എയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.

Top