
കൊച്ചി: വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത് . 2004 മുതല്‍ 2008 കാലയളവില്‍ വി.എം രാധാകൃഷ്ണന് സമ്പാദിച്ച 23 കോടിയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഈ കാലയളവില്‍ മലബാര്‍ സിമന്റ്സിലെ കരാറുകാരനായിരുന്നു രാധാകൃഷ്ണന്.
പ്രധാനമായും കോഴിക്കോട്,വയനാട്, പാലക്കാട് ജില്ലകളിലെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹോട്ടല്‍, ഫ്ളാറ്റ് എന്നിവയുള്‍പ്പെടെയാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്സില്‍ ഏറ്റവുമധികം അഴിമതി നടന്ന കാലഘട്ടമായിരുന്നു 2004-2008. ഈ കാലത്താണ് കമ്പനി സെക്രട്ടറി ആയിരുന്ന ശശീന്ദ്രന് മരണപ്പെടുന്നതും.
Tags: VM RASHAKRISHNAN