ഉമ്മന്‍ ചാണ്ടി പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിഞ്ഞു; വിഎസിനെതിരെ ഉറഞ്ഞുതുള്ളിയ ചാണ്ടിയ്ക്ക് മിണ്ടാട്ടം മുട്ടി

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സജീവമായ ചര്‍ച്ചയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസുകളുടെ കാര്യം. തനിക്കെതിരെ കേസുകളില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ് മൂലത്തിലും ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

തനിക്കെതിരെ 31 അഴിമതിക്കേസുകളുണ്ടെന്ന വിഎസിന്റെ പ്രസ്താവവയ്ക്കെതിരെയാണ് ഉമ്മന്‍ ചാണ്ടി കേസ് നല്‍കിയത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ട ഹര്‍ജി കൊടുത്തത്. എന്നാല്‍ ബംഗളുരു കോടതി വിധിയോടെ ഒരു കേസ് ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുകയാണ്. ഇതോടെയാണ് തനിക്കെതിരെ ഒരു കേസുമില്ലെന്ന് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി കോടതിയിലും വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന വാദം സജീവമാകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടി തനിക്കെതിരെ കേസില്ലെന്ന് വ്യാജ സത്യവാങ്മൂലം നല്‍കിയിരുന്നു. ബാംഗ്ളൂര്‍ കോടതിയില്‍ സാമ്പത്തിക വഞ്ചനക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ഒരു കോടതിയിലും തനിക്കെതിരെ കേസില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ സത്യപ്രസ്താവന കള്ളമാണെന്ന് തെളിഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് 2016 ഏപ്രില്‍ 28ന് അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി ഫയല്‍ചെയ്തത്. ധര്‍മടം അസംബ്ളി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ ഉമ്മന്‍ ചാണ്ടിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ അഴിമതിയാരോപണമുന്നയിച്ച് വി എസ് പ്രസംഗിച്ചിരുന്നു.

ഇതിനെതിരെയാണ് മാനനഷ്ടക്കേസും വി എസിന്റെ ഇത്തരം പ്രസംഗം തടയണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ എട്ടാമത്തെ ഖണ്ഡികയിലാണ് തന്റെ കക്ഷിക്കെതിരെ ഇത്തരത്തില്‍ ഒരു കേസും ഇല്ലെന്ന് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്. അതോടൊപ്പം ഉമ്മന്‍ ചാണ്ടി ഒപ്പിട്ട് നല്‍കിയ സത്യവാങ്മൂലത്തിലെ ഒമ്പതാം ഖണ്ഡികയിലും ഈ കാര്യം ആവര്‍ത്തിച്ചു. ബംഗ്ളൂര്‍ കോടതിയിലുള്ള സാമ്പത്തിക വഞ്ചനക്കേസ് മറച്ചുവച്ചാണ് ഹര്‍ജിയും സത്യവാങ്മൂലവും നല്‍കിയതെന്ന് ഇതോടെ വ്യക്തമായി. ഉമ്മന്‍ ചാണ്ടി ഒരേസമയം തെരഞ്ഞെടുപ്പ് ചട്ടലംഘനവും കോടതിയെ കബളിപ്പിക്കുന്ന ക്രിമിനല്‍കുറ്റവും ചെയ്തെന്ന് തെളിഞ്ഞിരിക്കയാണ്. ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍ അച്യുതാനന്ദന്‍ കൊണ്ടുവരുമോ എന്നതാണ് ഇനി ശ്രദ്ധേയം.

അച്യുതാനന്ദനെതിരെ സമര്‍പിച്ച മാനഷ്ടക്കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്ക് വേദിയാക്കരുതെന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിക്കെതിരെ കേസുകളുണ്ടെന്ന കാര്യം വിഎസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വി എസ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയലാഭം ലക്ഷ്യമിട്ടാണ് ഉമ്മന്‍ ചാണ്ടി ഹര്‍ജി സമര്‍പിച്ചിട്ടുള്ളതെന്ന തരത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. ഇപ്പോള്‍ ബംഗളുരു കോടതിയിലെ വിധി കൂടിയെത്തിയപ്പോള്‍ തിരിച്ചടി ഇരട്ടിയാകുന്നു.

Top