അഴിമതിയുടെ ഇന്ത്യന്‍ മുഖം; കക്കൂസിലും ചുമരിലെ അറയിലുമായി ഒളിപ്പിച്ചിരുന്ന 24 കോടി കണ്ടെടുത്തു; മുനിസിപ്പാലിറ്റി എന്‍ജിനിയര്‍ പ്രതിമാസം നേടുന്നത് കോടികളുടെ കൈക്കൂലി

കൊല്‍ക്കത്ത: കൈക്കുലി ചോദിച്ചുവെന്ന പരാതിയില്‍ കൊല്‍ക്കത്തിയിലെ എന്‍ജിനിയറുടെ വീട്ടില്‍ അഴിമതി വിരുദ്ധ വിഭാഗം നടത്തിയ റെയ്ഡില്‍ കണ്ടെടുത്തത് കോടികള്‍.24 കോടി രൂപയോളമാണ് കൊല്‍ക്കത്തയിലെ ഒരു എന്‍ജിനിയര്‍ ഇത്തരത്തില്‍ ഒളിപ്പിച്ചു വച്ചത്. അനധികൃതമായി ഒളിപ്പിച്ച കോടികള്‍ അഴിമതി വിരുദ്ധ ശാഖ റെയ്ഡു ചെയ്തതോടെയാണു ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്.
കെട്ടിട നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങളില്‍ കൈക്കൂലി തട്ടിയിരുന്ന ബാല്ലി മുനിസിപ്പാലിറ്റിയിലെ പ്രണബ് അധികാരി എന്ന സബ് അസിസ്റ്റന്റ് എഞ്ചിനീയറാണ് കുടുങ്ങിയത്. ബാത്ത്‌റൂമിന്റെ ഭിത്തിയിലും വാട്ടര്‍ടാങ്കിലും കിടക്കയ്ക്കിടയിലും ഒളിപ്പിച്ച നിലയിലാണ് 24 കോടി രൂപ പിടിച്ചെടുത്തത്. ലക്ഷക്കണക്കിന് രുപയുടെ സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്തി.

പരാതികള്‍ വിവിധ കോണില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഇയാളുടെ വീട്ടില്‍ അഴിമതി വിരുദ്ധ ബ്രാഞ്ച് റെയ്ഡ് നടത്തുകയായിരുന്നു. ഉപയോഗിക്കാത്ത ബാത്ത്‌റൂമിന്റെ ടൈലുകള്‍ക്ക് അടിയിലും സ്‌പെറ്റിക് ടാങ്കിലും വാട്ടര്‍ ടാങ്കിലും കിടക്കയ്ക്ക് കീഴിലെ പെട്ടിയിലും തുടങ്ങി വീടിന്റെ വിവിധ ഭാഗങ്ങളിലാണ് പ്ലാസ്റ്റിക്കൂടില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ ബണ്ടില്‍ കണക്കിന് നോട്ടുകള്‍ കണ്ടെത്തിയത്. നിക്ഷേപങ്ങളും സ്ഥിരനിക്ഷേപങ്ങളും സ്വര്‍ണ്ണാഭരണങ്ങളുമായി വേറെയും ധനശേഖരണം കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ കെട്ടിടംപണി നിയമാനുസൃതമാക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന് ഒരു ബില്‍ഡര്‍ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. കണക്കില്‍ പെടാത്ത പണം പലയിടങ്ങളിലായി ഒളിപ്പിച്ചു വച്ചിരിക്കുന്നത് കണ്ട് ഞെട്ടിപ്പോയെന്ന് അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണ്ണാഭരണങ്ങള്‍ മാത്രം 14 ലക്ഷം വിലമതിക്കും.

ഉദ്യോഗസ്ഥരെ ആക്രമിച്ച കുറ്റത്തിന് അധികാരിയുടെ മകനും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയുമായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവിനെ കൈക്കൂലി വാങ്ങാന്‍ സഹായിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്

Top