സ്വന്തം ലേഖകൻ
തിരുവനന്തപുരം :എഞ്ചിനീയറിംഗ് പരീക്ഷ ബഹിഷ്‌കരിച്ച് കെഎസ്‌യു. തിരുവനന്തപുരം ശ്രീകാര്യം സിഇടി എഞ്ചിനീയറിംഗ് കോളജിലാണ് സംഭവം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പരീക്ഷയ്ക്കിടെ കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം സി.ഇ.ടി എഞ്ചിനീയറിംഗ് കോളജ് ഓഫീസിൽ കയറി ചോദ്യപേപ്പർ വലിച്ചെറിയുകയുമുണ്ടായി. പ്രതിഷേധത്തിനിടയിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധം ശക്തമായാലും പരീക്ഷകൾ മാറ്റില്ലെന്ന തീരുമാനത്തിൽ തന്നെ ഉറച്ച് നിൽക്കുകയാണ് സർവ്വകലാശാല അധികൃതർ. പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയെന്ന പ്രചാരണങ്ങൾക്കിടെയാണ് സർവ്വകലാശാലയുടെ വിശദീകരണം നൽകിയിരിക്കുന്നത്.
പരീക്ഷ നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും പൊലീസ് സംരക്ഷണം ഉണ്ടാകുമെന്നും സർവ്വകലാശാല അറിയിച്ചു.
Tags: Engineering Exam