ക്രൈം ഡെസ്‌ക്
ഖട്ടക്: കാറിലെത്തിയ യുവാക്കളുടെ സംഘം എൻജിനീയറിങ് വിദ്യാർഥിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പൂർണനഗ്നയാക്കി പീഡിപ്പിച്ചു. ഓടുന്ന കാറിനുള്ളിൽ വച്ചു തന്നെ സംഘം ചേർന്നു കുട്ടിയെ ബലാത്സംഗം ചെയ്ത സംഘം നഗരമധ്യത്തിൽ കുട്ടിയെ നഗ്നയാക്കി ഇറക്കി വിടുകയും ചെയ്തു. പൂർണനഗ്നയാക്കി തെരുവിൽ ഇറക്കി വിടപ്പെട്ട പെൺകുട്ടിയെ സംരക്ഷിക്കാൻ നിൽക്കാതെ പ്രദേശത്ത് ഓടിക്കൂടിയവർ പെൺകുട്ടിയുടെ നഗ്നത വീഡിയോയിൽ പകർത്തുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് പൊലീസുകാരാണ് പെൺകുട്ടിയെ വസ്ത്രം നൽകിയ ശേഷം രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്.
ചൊവ്വാഴ്ച രാത്രിയിൽ ഹരിയാനയിലെ റോത്തക്കിലായിരുന്നു സംഭവം. സെക്ടർ 20 മാർക്കറ്റ് റോഡിൽ ഷോപ്പിങ്ങിനു പോയ സുഹൃത്തിനെ കാത്ത് കാറിൽ ഇരിക്കുകയായിരുന്നു പെൺകുട്ടി. ടാക്‌സി വിളിച്ചാണ് സുഹൃത്തും പെൺകുട്ടിയും ഷോപ്പിങ്ങിനു പോയിരുന്നത്. ഇതിനിടെ ടാക്‌സി ഡ്രൈവർക്കൊപ്പം അഞ്ചു യുവാക്കളും പൊടുന്നനെ കാറിനുള്ളിലേയ്ക്കു കടന്നു കയറുകയായിരുന്നു. തുടർന്നു പെൺകുട്ടിയെ കാറിനുള്ളിൽ വസ്ത്രം വലിച്ചു കീറി പൂർണനഗ്നയാക്കി കെട്ടിയിട്ട് ഓടുന്ന കാറിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തങ്ങൾ കൊലക്കേസ് പ്രതികളാണെന്നും ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ടെന്നും ഭീഷണിപ്പെടുത്തിയ സംഘം പെൺകുട്ടിയെ ബലമായി മദ്യം കുടിപ്പിക്കുകയും ചെയ്തു.
തുടർന്നു നഗരമധ്യത്തിൽ പെൺകുട്ടിയെ സംഘം പൂർണ നഗ്നയാക്കി ഇറക്കിവിടുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോണും പണവും ആഭരണങ്ങളും അടങ്ങിയ ബാഗും സംഘം തട്ടിയെടുത്ത ശേഷമാണ് കടന്നു കളഞ്ഞത്. പൂർണനഗ്നയാക്കി നഗരമധ്യത്തിൽ വന്നിറങ്ങിയ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കാതെ ഇവിടെയുണ്ടായിരുന്ന ആളുകളിൽ പലരും പെൺകുട്ടിയുടെ നഗ്നത ആസ്വദിക്കുന്നതിനായി ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു. ഇതിനിടെ ഇതുവഴി എത്തിയ ട്രാഫിക് കോൺസ്റ്റബിളാണ് സംഭവം കണ്ടതും, പൊലീസിൽ വിവരം അറിയിച്ചതും. തുടർന്നു പൊലീസ് എത്തി വസ്ത്രം ധരിപ്പിച്ച ശേഷം പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൻസ ദേവി വനിതാ പൊലീസ് സംഭവത്തിൽ കേസെടുത്തു.