തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ കോടികളൊഴുക്കി മകളുടെ വിവാഹം ആര്‍ഭടമാക്കുകയാണ് വ്യവസായിയായ രവി പിള്ള. ആഘോഷങ്ങളുടെ ലിസ്റ്റ് കേള്‍ക്കുമ്പോള്‍ തന്നെ കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരലുവയ്ക്കുകയാണ്. കോടികള്‍ പൊട്ടിച്ചാണ് രവി പിള്ള തന്റെ മകളുടെ വിവാഹം ആഘോഷമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബര്‍ 25ന് കോവളം ലീലയില്‍ വച്ച് എം ജി ശ്രീകുമാറിന്റെ ഗാനമേളയോടെ ആയിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്. മന്ത്രിമാരടക്കം കേരളത്തിലെ പ്രമുഖര്‍ എല്ലാവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു ഇതോടെ ഒരുമാസം നീണ്ടു നില്‍ക്കുന്ന വിവാഹഘോഷത്തിന് തുടക്കമായി. ഇനി എന്തൊക്കെയാണ് ഈ വിവാഹത്തിനെത്തുന്നവരെ കാത്തിരിക്കുന്നതെന്ന് അറിയണ്ടേ. എങ്കില്‍ കേട്ടോളു ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ അണിയറ ശില്പികളെ അണിനിരത്തി കൊല്ലം ആശ്രാമം മൈതാനം ഒരു മാസമായി വാടകയ്‌ക്കെടുത്താണ് വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ആശ്രാമം മൈതാനം ഒരുക്കാന്‍ മാത്രം ഒന്നും രണ്ടുമല്ല 30 കോടി മുടക്കുമ്‌ബോള്‍ കുറഞ്ഞത് 50 കോടിയെങ്കിലും ഒരു മാസത്തോളം നീണ്ടു നില്‍ക്കുന്ന വിവാഹാഘോഷത്തിന് വേണ്ടി ചെലവിടുന്നെന്നാണ് അറിയാന്‍ കഴിയുന്നത്. നവംബര്‍ 24ന് വൈകുന്നേരം അഞ്ചര മുതല്‍ ഒന്‍പത് വരെ കൊല്ലത്ത് ഹോട്ടല്‍ രവീസില്‍ പിന്നണി ഗായിക മഞ്ജരി നയിക്കുന്ന ഗസല്‍ സന്ധ്യയോടെ വിവാഹ ആഘോഷങ്ങള്‍ക്ക് തിരി തെളിയുക. അന്നു തന്നെ നടിയും നര്‍ത്തകിയുമായ നവ്യാനായരുടെ ഫ്യൂഷന്‍ ഡാന്‍സും ഉണ്ടാകും. നവംബര്‍ 25ന് വൈകുംന്നേരം ഏഴ് മുതല്‍ കൊല്ലം ക്യൂ എസ് റോഡിലുള്ള രവിപിള്ളയുടെ വസതിയിലാണ് പിറ്റേദിവസത്തെ ആഘോഷങ്ങള്‍. ഏഴുമണിക്ക് തികച്ചും വ്യത്യസ്തമായ തൃശക്തി എന്നൊരു ഫ്യൂഷന്‍ ഡാന്‍സ് ഒരുക്കിയിട്ടുണ്ട്. 8.30 മുതല്‍ കൊല്ലം രവീസില്‍ നടന്‍ മുകേഷും ഭാര്യ മേതില്‍ ദേവികയും ചേര്‍ന്നൊരുക്കുന്ന നാഗ എന്ന നാടകം അരങ്ങേറും. ഇതൊടെ കല്യാണത്തിന് മുന്നോടിയായുള്ള ആഘോഷങ്ങള്‍ക്ക് അവസാനം ആകുമെന്നാണ് അറിയുന്നത്. വിവാഹ ദിവസം ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒന്‍പതിന് മുമ്ബ് 6000 ത്തോളം ക്ഷണിക്കപ്പെട്ട അതിഥികളെ ഹാളില്‍ കയറ്റി കഴിഞ്ഞാല്‍ ഉടന്‍ ചടങ്ങുകള്‍ ആരംഭിക്കുമെന്നാണ് ക്ഷണക്കത്തില്‍ പറയുന്നത്. കൃത്യം ഒന്‍പത് മണിക്ക് ഗായത്രിയുടെ ഭജനയോടെയാണ് തുടക്കം. 9.45 മുതല്‍ 10 വരെയുള്ള 15 മിനുട്ട് പ്രശസ്ത നടി മഞ്ജു വാര്യയര്‍ അവതരിപ്പിക്കുന്ന കുച്ചിപ്പുടി ആണ് നടക്കുക. മഞ്ജു വാര്യര്‍ അരങ്ങുവിട്ടാലുടന്‍ എത്തുന്നത് നടി ശോഭനയാണ്. 10 മുതല്‍ പത്തേകാല്‍ വരെ ശോഭനയുടെ ഭരതനാട്യമാണ് അതിഥികളെ കാത്തിരിക്കുന്നത്.ആദിവാസികളുടെ നൃത്തവും വിവാഹചടങ്ങില്‍ ഉണ്ടാകും. റിഥം ഓഫ് ഫോറസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി തികച്ചും വ്യത്യസ്തമായിരിക്കും. ശോഭനയുടെ സീതാകല്യാണം അഞ്ച് മിനുട്ട് നീണ്ടു നില്‍ക്കും. വരന്‍ എത്തി അഞ്ച് മിനുട്ട് കഴിഞ്ഞാല്‍ താലിക്കെട്ടിന്റെ സമയമാകും. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കം നിരവധി പ്രമുഖര്‍ വിവാഹത്തികന് പങ്കെടുക്കുമെന്നാണ് അറിയുന്നത്. സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍ മ്യൂസിക്കും ചടങ്ങില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. അതിഥികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയിട്ടുള്ളത്.74 പഞ്ചായത്തുകളുടെ സഹായത്തോടെ തെരഞ്ഞെടുത്ത 11,000 പേരുടെ ചികിത്സയ്ക്കും മറ്റുമായി 10 കോടി രൂപ ആഘോഷങ്ങളുടെ ഭാഗമായി മാറ്റി വച്ചിട്ടുണ്ട്. തിരുവനന്തപുരത്തും ചവറയിലും തേവലക്കരയിലുമായി നടക്കുന്ന ചടങ്ങുകളില്‍ ഇത് വിതരണം ചെയ്യും. ആശ്രാമം മൈതാനത്ത് മാത്രം 6000 പേര്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്യുന്നുണ്ട്. കല്യാണത്തിന് രണ്ട് ദിവസം മുമ്ബാണ് ഈ ചടങ്ങ് സംഘടിപ്പിക്കുന്നത്.