തിരുവനന്തപുരം: ബന്ധുത്വ നിയമനത്തില്‍ രാജി വെക്കേണ്ടി വന്ന ഇ.പി.ജയരാജന്റെ നന്‍മയേപ്പറ്റിയുള്ള കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ് വൈറല്‍ !…57 അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന ഓരോരുത്തരേയും അച്ഛനെ പോലെ ലാളിക്കുന്ന അവരോടൊപ്പം മാത്രം ഓണവും ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഏക രാഷ്ട്രീയ നേതാവാണ് ജയരാജന്‍ . ജയരാജന്‍ എന്ന വ്യക്തിയുടെ ഗുണഗണങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് മുഹമ്മദ് ഷഫീര്‍ എന്ന തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ മുഹമ്മദ് ഷഫീര്‍.സ്വന്തം പണം മുടക്കി അനാഥാലയം നടത്തുന്ന ജയരാജന്‍ മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി എത്തി അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കാറുണ്ടെന്നും, അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജന്‍ ആണെന്നും ഷഫീര്‍ പറയുന്നു.
ചാനല്‍ ചര്‍ച്ചകളില്‍ വേദനയോടെയാണ് ജയരാജിനെതിരെ കോണ്‍ഗ്രസിന്റെ വാദമുഖങ്ങള്‍ നിരത്തുന്നതെന്ന് തുറന്ന് സമ്മതിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഏതായാലും യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍സംസ്ഥാന ഭാരവാഹിയുടെ ഫെയ്‌സ് ബുക്കിലെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഷഫീറിന്റെ കുറിപ്പ് :
ഇ.പി.ജയരാജന്‍ എന്ന കമ്മ്യൂണിസ്‌ററ് മന്ത്രിയുടെ സ്വജനപക്ഷപാദത്തെ ശക്തമായി എതിര്‍ത്ത് ചാനലുകളില്‍ പിച്ചി ചീന്തുമ്പോഴും ഉള്ളില്‍ ഒന്ന് അറിയാമായിരുന്നു,,,,,സ്വന്തം പണം മുടക്കി 57 ഓളം അനാഥക്കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുന്ന അനാഥാലയം നടത്തുന്ന ,,,,മാസത്തിലൊരിക്കല്‍ ആ കുട്ടികള്‍ക്ക് മധുരമിഠായിയുമായി വന്ന് അവരെ ഓരോരുത്തരേയും അടുത്ത് വിളിച്ചു അവരെ അച്ഛനെ പോലെ ലാളിക്കുന്ന ,,,അവരോടൊപ്പം മാത്രം ഓണവും,ക്രിസ്മസും ആഘോഷിക്കുന്ന കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവ് ജയരാജനെന്ന മനുഷ്യസ്‌നേഹിയാണെന്ന്,,,,,രാത്രിയില്‍ എല്ലാദിവസവും കൃത്രിമ ശ്വാസോച്ഛാസത്തില്‍ ജീവിക്കുന്ന ഒരു രോഗിയാണെന്ന്,,,,,,,,,,അങ്ങനെ യുള്ള ജയരാജന്‍ തന്റെ ട്രാക്ക് റിക്കാര്‍ഡ് മറന്ന് വെറുമൊരു കുടുംബസ്‌നേഹിയായി താഴ്ന്നതു കൊണ്ടാണ് വിമര്‍ശന ശരങ്ങളേറ്റ് പുറത്ത് പോകേണ്ടിവന്നത്,,,,,(ഇതെന്റെ വ്യക്തിപരമായ അഭിപ്രായം ആണ് പാര്‍ട്ടിയുടെതല്ല)…..
അഹങ്കാരിയായി ഏവരും മുദ്രകുത്തുന്ന ജയരാജന് ഇതില്‍ പരം സര്‍ട്ടിഫിക്കറ്റ് വേണമോ എന്ന ചോദ്യമാണ് ഇതിലൂടെ സജീവമാകുന്നത്. ജയരാജനെ അനുകൂലിച്ച് സിപിഐ(എം) അണികള്‍ യുത്ത് കോണ്‍ഗ്രസ് നേതാവിനെ പുകഴ്്ത്തുകയാണ്. എന്നാല്‍ കോണ്‍ഗ്രസുകാരുടെ പൊങ്കാലയുംനടക്കുന്നു.
കോണ്‍ഗ്രസ് അംഗത്വം രാജിവച്ച് ഇത്തരം അഭിപ്രായങ്ങള്‍ പറയണമെന്നാണ് അവരുടെ ആവശ്യം. ജയരാജനെ പുകഴ്‌ത്താന്‍ തെരഞ്ഞെടുത്ത് സമയത്തിനോടാണ് പരിഭവം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്തത് ജയരാജന്‍ എന്ന മന്ത്രിയെ കുറിച്ചാണ്.ജയരാജന്‍ എന്ന വ്യക്തിയെ കുറിച്ചല്ലാ.താങ്കള്‍ക്കെന്താ അല്‍ഷിമേഴ്‌സ് ബാധിച്ചോ.?ഉമ്മന്‍ ചാണ്ടിയെ കീറിമുറിച്ചപ്പോള്‍സഹായം അനുഭവിച്ച കോണ്‍ഗ്രെസ്സ്‌കാര്‍പോലും സഹാനുഭൂതി കാണിച്ചു കണ്ടില്ല.-ഇങ്ങനെയാണ് കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍.
ജയരാജന്‍ അനുകൂല പോസ്റ്റിനെ താഴെ പ്രത്യക്ഷപ്പെട്ട പ്രധാന കമന്റുകള്‍
ബി ആര്‍ എം താങ്കളോടു എല്ലാബഹുമാനവും നിലനിര്‍ത്തികൊണ്ടു തന്നെ പറയുന്നു.ഇത്തരം ഒരു പോസ്റ്റ് അനുചിതവും അനവസരത്തിലുമുള്ളതാണു… നാളെ ഞാന്‍ ജങ്ങളെ മുഴുവന്‍ കൊള്ളയടിച്ചു സുഗ ജീവിതം നയിച്ചിട്ട് ഒരു അനാഥാലയം തുടങ്ങി കുറച്ചുപേരെ സംരക്ഷിച്ചാല്‍ എനിക്ക് മാന്യ്ത പട്ടം ചാര്‍ത്തി കിട്ടുമായിരിക്കുമല്ലേ..
ദയവായി താങ്കള്‍ ആ ഖദര്‍ കുപ്പായം ഊരിവയ്ക്കുക.എന്നിട്ട് പോയി ജരാജന്റെ ശിഷ്യത്വം സ്വീകരിക്കുന്നതാവും നല്ലത്.ജയരാജന്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ട് എങ്കില്‍ അതിന്റെ പേരില്‍ നീതിന്യായ വ്യവസ്ഥ അംഗീകരിക്കാനും ജനപ്രാതിനിത്യ നിയമം അനുസരിച്ചു പ്രവര്‍ത്തിക്കുന്നതിലും ഇളവ് നല്‍കേണ്ട കാര്യമുണ്ടോ..?
ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/