പൊതുപ്രവര്‍ത്തകരെ അര്‍ണാബ് വിളിക്കുന്നത് പട്ടിയെന്നും പുഴുവെന്നും; അര്‍ണാബിന്റെ റിപബ്ലിക് ടിവിയില്‍ കലാപം; വനിതാ ജേര്‍ണലിസ്റ്റ് രാജിവച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ് ഗോസ്വാമി സംഘപരിവാര സംഘടനകളോടും നേതാക്കളോടും അടുത്ത ബന്ധം പുലര്‍ത്തുന്ന അര്‍ണാബ് ടൈംസ് നൗ വിട്ട് പുതിയ ചാനലുമായി രംഗത്തെത്തിയട്ട് അധിക ദിവസമായിട്ടില്ല. എന്നാല്‍ ചാനലിന്റെ മുന്നോട്ട്‌പോക്ക് അത്ര സുഖകരമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സുചിപ്പിക്കുന്നത്.

അര്‍ണാബിന്റെ റിപബ്ലിക് ടിവിയുടേ നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് ചാനല്‍ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയതോടെയാണ് അര്‍ണാബിന്റെ ചാനലില്‍ മംഗളത്തിന്റെ ഗതിയാണോ എന്ന് സംശയമുയരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അര്‍ണാബിന്റെ രീതികളില്‍ ചാനലിനുള്ളില്‍നിന്നുതന്നെ മുറുമുറുപ്പുകള്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. ഇതിന്റെ ആദ്യഭാഗമായി റിപബ്ലിക് ടിവിയുടെ സീനിയര്‍ ബിസിനസ് റിപ്പോര്‍ട്ടറായ ചെയ്തി നറുല രാജിവച്ചത്.

ധാര്‍മികമായ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഈ വനിതാ ജേണലിസ്റ്റ് ചാനലില്‍നിന്ന് രാജിവച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ പ്രേഷകരെ മുഴുവന്‍ ഞെട്ടിക്കാന്‍ ഈ മാസം ആറിച്ച് ആരംഭിച്ച ചാനലിനേറ്റ അപ്രതീക്ഷിതി തിരിച്ചടിയായി നരുലയുടെ രാജി. ഇടി നൗ, സിഎന്‍എന്‍-ഐബിഎന്‍ തുടങ്ങിയ ചാനലുകളില്‍ ആങ്കറായും ബിസിനസ് റിപ്പോര്‍ട്ടറായും ഉള്ള പ്രവര്‍ത്തനപരിചയവുമായാണ് നുരുല റിപബ്ലിക് ടിവിയില്‍ ജോയിന്‍ ചെയ്യുന്നത്. പ്രേഷകരെ കൂട്ടാനായി അര്‍ണാബ് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഒരാഴ്ചകൊണ്ടുതന്നെ നുരുലയ്ക്കു മടുപ്പുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍

അര്‍ണാബിന്റെ മാധ്യമപ്രവര്‍ത്തനരീതിയോട് ചാനലിലെ മറ്റു പലര്‍ക്കും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എഡിറ്റോറിയലിലെ മറ്റു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അതുപോലതന്നെ സാങ്കേതിവിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരും ഇത്തരത്തില്‍ മുറുമുറുപ്പ് ഉയര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, സ്വകാര്യ വാര്‍ത്താ ചാനലുകളുടെ സംഘടനയായ ന്യൂസ് ബ്രോട്കാസ്റ്റേഴ്സ് അസോസിയേഷനും റിപബ്ലിക് ടിവിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. പ്രേഷകരുടെ എണ്ണം കൂട്ടാനായി ആശ്വാസ്യകരമല്ലാത്ത കാര്യങ്ങള്‍ റിപബ്ലിക് ടിവി ചെയ്യുന്നതായിട്ടാണ് സംഘടന ആരോപിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ടെലികം റെഗുലേറ്ററി അഥോറിട്ടിക്ക് പരാതിയും ഇന്നലെ സംഘടന നല്കുകയുണ്ടായി.

അടുത്തിടെ കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയെ അര്‍ണാബ് അപമാനിച്ചതിലടക്കം മാധ്യമരംഗത്ത് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ബ്രിജേഷ് വെറും പുഴുവാണെന്നും ഓമന നായ ആണെന്നുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ആക്ഷേപിച്ചത്. ചാനലിന്റെ ആങ്കറിനെ ബിജെപിയുടെ മാധ്യമപ്രവര്‍ത്തകന്‍ എന്ന് ബിജേഷ് വിശേഷിപ്പിച്ചതാണ് അര്‍ണാബിനെ പ്രകോപിപ്പിച്ചത്.

Top