കൈക്കൂലി കേസില്‍ സിഐ ടിബി വിജയന് സസ്‌പെന്‍ഷന്‍; പീഡന കേസ് അട്ടിമറിയ്ക്കാന്‍ കൈക്കൂലി വാര്‍ത്ത പുറത്ത് വിട്ട്ത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ്

കൊച്ചി: യുവതിയെ പീഡിപ്പിച്ച കേസ് കോടികള്‍ വാങ്ങി അട്ടിമറിച്ച് എറണാകുളം നോര്‍ത്ത് സി ഐ ടി ബി വിജയന് സസ്‌പെന്‍ഷന്‍. ഈ കേസില്‍ കൈക്കൂലി വാങ്ങി പരാതി അട്ടിമറിച്ചെന്ന ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് വാര്‍ത്തയെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സി ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായത്. യുവതിയെ പീഡിപ്പിച്ച കേസില്‍ നോര്‍ത്ത് സി ഐ വന്‍ അഴിമതി നടത്തിയതായി ഡി ഐ എച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

സ്ത്രീപീഡനക്കേസ് കൈക്കൂലി വാങ്ങി ഒതുക്കി തീര്‍ത്തെന്ന പരാതിയിലാണ് സസ്‌പെന്‍ഷന്‍ സ്‌പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് റേഞ്ച് ഐജി പി. വിജയനാണ് സിഐയെ സസ്‌പെന്‍ഡ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂവാറ്റുപുഴ സ്വദേശിയായ യുവതിയെ 25 പേര്‍ ചേര്‍ന്നു പീഡിപ്പിച്ച കേസ് പണം വാങ്ങി ഒത്തുതീര്‍ത്തെന്നാണ് പരാതി. ഇതുകൂടാതെ കുബേര ഓപ്പറേഷനില്‍ കുടുങ്ങിയ പണമിടപാടുകാരനില്‍നിന്നു കൈക്കൂലി വാങ്ങിയെന്നും സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കൊച്ചിയിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് കബളിപ്പിച്ച് നഗരത്തില്‍ എത്തിക്കുകയും ഒരു ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിക്കുയും ചെയ്ത കേസിലെ പ്രതികളില്‍നിന്ന് ഏഴു ലക്ഷം രൂപ വീതമാണ് കൈക്കൂലി വാങ്ങിയത്.

ഏകദേശം ഒരു കോടി രൂപയിലേറെ മറിഞ്ഞ കേസാണിതെന്നു സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു ലക്ഷം രൂപ നല്‍കാന്‍ കഴിയാത്ത പ്രതികള്‍ പൊലീസിനോടു പരാതിപ്പെട്ടത് സ്‌പെഷല്‍ ബ്രാഞ്ച് അറിയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഐക്കെതിരെ അന്വേഷണം നടന്നത്. ഓരോ പ്രതിയില്‍നിന്നും പിരിച്ച ഏഴു ലക്ഷത്തില്‍ അഞ്ച് ലക്ഷം വീതം യുവതിക്കു നല്‍കി. രണ്ടു ലക്ഷം വീതം പൊലീസുകാരും അഭിഭാഷകനും ചേര്‍ന്ന് പങ്കിട്ടെടുത്തുവെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തല്‍. ഇതുകൂടാതെ, കുബേരക്കേസില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള മണികണ്ഠന്‍ എന്നയാളില്‍നിന്നും ടി.ബി. വിജയന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയും ഉണ്ടായിരുന്നു. ഈ രണ്ടുകേസുകളിലേയും അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഈ സി ഐയ്‌ക്കെതിരെ നേരത്തെയും നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Top