ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ ഒന്നു സംഭവിച്ചില്ലെന്ന പാക് വാദം പൊളിഞ്ഞു. അന്താരാഷ്ട്രാ മാധ്യമങ്ങള്‍വരെ പാകിസ്താന്‍ കഥ പകര്‍ത്തിയെങ്കിലും സത്യാവസ്ഥ പുറത്ത് വന്നുതുടങ്ങി. ബാലോകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം സ്ഥിരീകരിക്കുകയാണ് ഇപ്പോള്‍ പ്രദേശവാസികള്‍ തന്നെ. ദേശീയ മാധ്യമമായ സിഎന്‍എന്‍ ന്യൂസ് 18 ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സംഭവ സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ പാക് സൈന്യം തന്നെ നീക്കം ചെയ്തുവെന്നും ലോക്കല്‍ പൊലീസിനെ പോലും പ്രദേശത്ത് അടുപ്പിച്ചില്ലെന്നുമാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. 35ഓളം തീവ്രവാദികളുടെ മൃതദേഹം നീക്കം ചെയ്തുവെന്ന് ആണ് പ്രദേശവാസികള്‍ സ്ഥിരീകരിക്കുന്നത്.
ഫെബ്രുവരി 26നാണ് 12 മിറാഷ് 2000 വിമാനങ്ങളില്‍ ഇന്ത്യ പാക് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നില്ലെന്നും പൈന്‍ മരങ്ങള്‍ മാത്രാണ് കത്തിപ്പോയത് എന്നുമാണ് പാക്കിസ്ഥാന്‍ ഉന്നയിച്ച അവകാശവാദം. ഇന്ത്യന്‍ ആക്രമണത്തില്‍ ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ അവകാശവാദം ഉന്നയിച്ചിരുന്നു. പ്രദേശിക പൊലീസിന്റെ പ്രതിനിധികളെപ്പോലും സ്ഥലത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.
ആയിരം കിലോയോളം സ്ഫോടന വസ്തുക്കള്‍ ഉപയോഗിച്ചാണ് ബാലകോട്ടില്‍ ഇന്ത്യ ആക്രമണം നടത്തിയത്. ഇത് വെറും പൊള്ളയായ വാദമാണെന്നും ഇന്ത്യ ആക്രമിച്ചെന്ന് പറയുന്ന സ്ഥലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉള്‍പ്പടെ എത്തിച്ച് ഇന്ത്യന്‍ വാദം പൊളിക്കും എന്നാണ് പാക് സൈനിക വൃത്തങ്ങള്‍ ഉന്നയിച്ചത്. നേരത്തെ പാക്കിസ്ഥാന്‍ തിരിച്ച് ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ അക്രമിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റ തെളിവ് പുറത്ത് വിട്ടപ്പോള്‍ തന്നെ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യ ബാലാകോട്ട് ആക്രമണം നടത്തിയെന്നും ഉദ്ദേശിച്ച കാര്യം നടന്നുവെന്നുമാണ് സൈനിക വൃത്തങ്ങള്‍ നല്‍കിയ വിവരം.
ഇന്ത്യ ഉദ്ദേശിച്ചത് നടന്നു എന്ന സൈനിക വൃത്തങ്ങളുടെ വിശദീകരണം ശരിയാകുന്ന രീതിയിലേക്കാണ് ഇപ്പോള്‍ പ്രദേശവാസികള്‍ നല്‍കുന്ന വിശദീകരണം. ബാലാകോട്ടിലും ചകോത്തിയിലും മുസാഫര്‍ബാദിലും ഉള്‍പ്പടെ 21 മിനിറ്റ് നീണ്ട് നിന്ന ആക്രമണത്തില്‍ ജയ്ഷെ ഭീകര ക്യാമ്പിലെ നാല് പ്രധാന കെട്ടിടങ്ങള്‍ നിലംപരിശായി എന്നും വിവരമുണ്ട്. ഇന്ത്യന്‍ വായു സേന ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദിന്റെ മിലിറ്റന്റ് ട്രെയ്നര്‍നമാര്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വാദം. ഇത് ഇപ്പോള്‍ ശരിയാവുകയാണ്. ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മിറാഷ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.