ഏറ്റുമാനൂർ: നഗരസഭയിൽ ഉദ്യോഗസ്ഥ ഭരണത്തിലും കെടുകാര്യസ്ഥതയിലും അഴിമതിയിലും പ്രതിഷേധിച്ച് എൻ.സി.പി. ഏറ്റുമാനൂർ നിയോജ മണ്ഡലം കമ്മറ്റി യുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു മാർച്ച് നടത്താൻ നേതൃയോഗം തീരുമാനിച്ചു. നഗരസഭ ഭരണത്തിലേറെ ഒരു വർഷമായിട്ടും ഇതുവരെയും നഗര സഭയിലെ കാര്യങ്ങൾ കൃത്യമായി നടപ്പാക്കാൻ സാധിച്ചിട്ടില്ല. വികസന പദ്ധതികൾ പോലും എങ്ങും എത്തിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് നഗരസഭയിലേയ്ക്കു എൻ.സി.പി നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്. നഗരസഭ അധികൃതരുടെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് മാർച്ച്. നവംബർ എട്ട് തിങ്കളാഴ്ച രാവിലെയാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
നിയോജക മണ്ഡലം പ്രസിഡന്റ് മുരളി തകടിയേൽ അദ്ധ്യക്ഷത വഹിച്ച നേതൃയോഗം ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ ഉദ്ഘാടനം ചെയ്തു.
സംസ്ഥന ഉപാദ്ധ്യക്ഷ ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി, പി. ചന്ദ്രകുമാർ , അഭിലാഷ് ശ്രീനിവാസൻ, ട്രഷറർ കെ എസ് രഘുനാഥൻ നായർ , എൻ.വൈ.സി ജില്ലാ പ്രസിഡന്റ് മിൽട്ടൺ ഇടശേരി, നാസർ ജമാൽ , ഷാജി തെള്ളകം, പ്രേംകുമാർ കുമാരമംഗലം എന്നിവർ പ്രസംഗിച്ചു.