ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ: യു.ഡി.എഫ് നേതൃയോഗത്തിൽ ഉയർന്നു കേട്ടത് ഒരുമയുടെ ശബ്ദം

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ യു.ഡി.എഫ് നേതൃയോഗത്തിൽ കോൺഗ്രസിന്റെ ഏഴു മണ്ഡലം കമ്മിറ്റികളും യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന് പിൻതുണ പ്രഖ്യാപിച്ച് രംഗത്തെത്തി. ഏറ്റുമാനൂർ നഗരസഭ, അതിരമ്പുഴ, ആർപ്പൂക്കര, അയ്മനം, കുമരകം, തിരുവാർപ്പ്, നീണ്ടൂർ പഞ്ചായത്തുകളാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് പിൻതുണയുമായി എത്തിയത്. ഓരോ പ്രദേശത്തു നിന്നുമുള്ള മണ്ഡലം പ്രസിഡന്റുമാർ സ്ഥാനാർത്ഥിയ്ക്ക് ഒപ്പം സജീവമായി പ്രചാരണ രംഗത്തുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ഏറ്റുമാനൂർ കോൺഗ്രസ് ഭവനിൽ യു.ഡി.എഫ് നിയോജക മണ്ഡലം നേതൃയോഗം നടന്നത്. യോഗത്തിൽ ഉടനീളം പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകർ സ്ഥാനാർത്ഥിയ്ക്ക് ഉറച്ച പിൻതുണയാണ് വാഗ്ദാനം ചെയ്തത്. യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്ക് വിജയിക്കുന്നതിനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും വിജയം സുനിശ്ചിതമാണെന്നും മണ്ഡലം പ്രസിഡന്റുമാർ പ്രസ്താവനയിൽ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യോഗത്തിനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിനെ ഷോൾ അണിയിച്ചാണ് സ്വീകരിച്ചത്. ഇത് കൂടാതെ ഏറ്റുമാനൂർ നഗരസഭ ഒന്നാം വാർഡിലെ മുൻ കോൺഗ്രസ് വാർഡ് പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരികുമാർ ചെമ്മുണ്ടവള്ളി ഷാൾ അണിയിച്ചു. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറിയും പ്രവാസി ഗാന്ധി ദർശൻ വേദി കോട്ടയം ജില്ലാ ചെയർമാനുമായ വിഷ്ണു ചെമ്മുണ്ടവള്ളി ഒപ്പമുണ്ടായിരുന്നു.

നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ഏറ്റുമാനൂർ കോൺഗ്രസ് ഭവനിൽ ചേർന്ന യോഗം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഇ.ജെ അഗസ്തി മുഖ്യപ്രഭാഷണം നടത്തി.

യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് യോഗത്തിൽ മറുപടി പ്രസംഗം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും യു.ഡി.എഫ് ചെയർമാർമാനുമായ കെ.ജി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാർ, ഡി.സി.സി സെക്രട്ടറി എം.മുരളി, അഗസ്റ്റിൻ ജോസഫ്, പി.വി മൈക്കിൾ, മൈക്കിൾ ജെയിംസ്, ടോമി പുളിമാംകണ്ടം,

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, കെ .പി പോൾ, അച്ചൻ കുഞ്ഞു ചെക്കോന്ത, പി.ജെ സെബാസ്റ്റ്യൻ, നഗരസഭ അദ്ധ്യക്ഷ ലൗലി ജോർജ്, പഞ്ചായത്ത് പ്രസഡന്റ് ബിജു വലിയമല, അനീഷ്‌ കുമരകം, ബാബു അയ്മനം,ഷിബു ചാക്കോ, മണ്ഡലം പ്രസിഡന്റുമാരായ ടോമി പുളിമാൻതുണ്ടം, ജോറോയി പൊന്നാറ്റിൻ, സിനു ജോൺ, സെബാസ്റ്റിയൻ കെ.എ, ജെയ്‌മോൻ കരീമഠം, സക്കീർ ചെങ്ങമ്പള്ളിൽ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Top