ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു ചുമട്ടുകാർക്ക് കൊവിഡ്; രോഗം ബാധിച്ചത് നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ച് പ്രവർത്തിച്ച മാർക്കറ്റിൽ; മാർക്കറ്റ് അടയക്കാൻ തീരുമാനം ഉടൻ

സ്വന്തം ലേഖകൻ

കോട്ടയം: നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചു പ്രവർത്തിച്ച ഏറ്റുമാനൂർ മീൻ മാർക്കറ്റിലെ രണ്ടു തൊഴിലാളികൾക്കു കൊവിഡ്. ഇന്നു പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഏറ്റുമാനൂർ മംഗലംകലുങ്ക് സ്വദേശിയായ 35 കാരനും ഓണംതുരുത്ത് സ്വദേശിയായ 56 കാരനും രോഗം സ്ഥിരീകരിച്ചത്. ഇരുവരെയും പരിചരണത്തിനായി കൊവിഡ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗം സ്ഥിരീകരിച്ച മംഗലം കലുങ്ക് സ്വദേശി പനിയും ചുമയും അനുഭവപ്പെട്ടതിനെതുടർന്ന് ജൂലൈ 13ന് വൈകിട്ട് 6.30 മണിയോടെ ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തി മരുന്ന് വാങ്ങിയിരുന്നു. ഓണംതുരുത്ത് സ്വദേശിക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല. ഇരുവർക്കും രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്നു കണ്ടെത്താൻ സാധിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇരുവരുടെയും സമ്പർക്കപ്പട്ടിക ഇന്ന് തന്നെ പ്രസിദ്ധീകരിക്കും. ഇവരുടെ കുടുംബാംഗങ്ങളെ ഇന്ന് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മത്സ്യമാർക്കറ്റിൽ 48 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

രോഗ ബാധ പടർന്നു പിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ഏറ്റുമാനൂർ മാർക്കറ്റ് അടയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതിനായി ഏറ്റുമാനൂർ നഗരസഭയുടെ സ്റ്റിയറിംങ് കമ്മിറ്റി യോഗം ഉടൻ ചേരും. ഇതിനു ശേഷം മാർക്കറ്റ് അടയ്ക്കുന്ന കാര്യത്തിൽ നിർണ്ണായക തീരുമാനത്തിൽ എത്തുക. ഏറ്റുമാനൂർ മാർക്കറ്റിലെ കടകൾ അണുവിമുക്തമാക്കുന്നതിനായി അഗ്നിരക്ഷാ സേനയോട് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ഏറ്റുമാനൂർ മാർക്കറ്റിൽ തമിഴ്‌നാട്ടിൽ നിന്നടക്കം മീനുകളുമായി നിരവധി ലോറികളാണ് ദിവസവും എത്തുന്നത്. നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തി മീൻ വാങ്ങുന്നതും. ഇവരിൽ നിന്ന് ആരെങ്കിലും നിന്നാകാം രോഗം ബാധിച്ചത് എന്നാണ് സംശയിക്കുന്നത്.

ഏറ്റുമാനൂർ മാർക്കറ്റിൽ നിയന്ത്രണങ്ങൾ എല്ലാം ലംഘിച്ചാണ് പ്രവർത്തനങ്ങൾ നടന്നിരുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ആദ്യം ഏറ്റുമാനൂർ മാർക്കറ്റ് അടയ്ക്കും. തുടർന്ന് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാവും മാർക്കറ്റ് ്അടയ്ക്കുക.

Top