തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം മന്ത്രിമാര്‍ക്കെതിരെ പ്രതിഷേധിച്ചത് മത്സ്യത്തൊഴിലാളികളല്ല കോണ്‍ഗ്രസുകാരെന്ന് മന്ത്രി ആന്റണി രാജു. പ്രതിഷേധിച്ചവര്‍ നാട്ടുകാരോ ബന്ധുക്കളോ അല്ലെന്നും പ്രാദേശിക നേതാക്കള്‍ ആണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാര്‍ ഇടപ്പെട്ടില്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മത്സ്യതൊഴിലാളികളും സംഘര്‍ഷം ഉണ്ടാവുമായിരുന്നു. യൂജിന്‍ പെരേരയ്‌ക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും പോലീസുകാര്‍ അവരുടെ ജോലി ചെയ്യട്ടെ എന്നും മന്ത്രി പറഞ്ഞു.
രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാലോ അഞ്ചോ പേര്‍ പ്രതിഷേധ സ്വരത്തില്‍ സംസാരിച്ചത്. പിന്നീട് അന്വേഷിച്ചപ്പോഴാണ് ഇവര്‍ ആ പ്രദേശത്തുളളവരോ മരിച്ചു പോയവരുടെ ബന്ധുക്കളോ അല്ലെന്ന് അറിഞ്ഞത്. മഹിളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി മത്സരിച്ചു പരാജയപ്പെട്ട മറ്റൊരു സ്ത്രീ, തിരുവനന്തപുരം യൂത്ത് കോണ്‍ ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന കിരണ്‍ ഡേവിഡ് എന്നിവരാണ് അവിടെ പ്രതിഷേധിച്ചത് മന്ത്രി പറഞ്ഞു.
വള്ളംമറിഞ്ഞ് ഒരാള്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതോടെയാണ് മുതലപ്പൊഴിയില്‍ പ്രതിഷേധമുണ്ടായത്. ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാരായ ആന്റണി രാജിവിനെയും വി ശിവന്‍കുട്ടിയെയും പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നാലെ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനും എതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.