അന്യഗ്രഹ ജീവികൾ ലക്ഷ്യം വെച്ച് യൂറോപ്പ ക്ലിപ്പർ ബഹിരാകാശത്തേക്ക് കുതിക്കും! ഭൂമിക്ക് പുറത്ത് ജീവികൾ കാണുമോ ?

ന്യൂയോർക്ക്: ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം തേടിയുള്ള മനുഷ്യരുടെ യാത്രയിലെ നിർണായക വഴിത്തിരിവാകാൻ നാസ ഒരുങ്ങുന്നു . വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിൽ ഒന്നായ യൂറോപ്പ ലക്ഷ്യമിട്ട് കുതിക്കുന്ന നാസയുടെ പേടകം ഇത്തവണ സൗരയൂഥത്തിലെ അന്യഗ്രഹ ജീവന്റെ തുടിപ്പുകൾ അടയാളപ്പെടുത്താനും അതിനെ കുറിച്ച് പഠിക്കാനും ഒക്കെയായി ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും.

മുൻപ് പല പേടകങ്ങളും സമാന ലക്ഷ്യത്തിനായി പല ബഹിരാകാശ ഏജൻസികളും വിക്ഷേപിച്ചിട്ടുണ്ടെങ്കിലും അതിലേറെ പ്രത്യേകതകൾ ഉള്ളൊരു മിഷൻ കൂടിയാണ് ഇന്ന് നാസ ലോഞ്ച് ചെയ്യാനായി തയ്യാറാക്കിയിരിക്കുന്നത്. വർഷങ്ങൾ നീണ്ടുനിൽക്കുന്ന ഈ ദൗത്യത്തിലൂടെ ഭൂമിക്ക് പുറത്ത് സൗരയൂഥത്തിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമോ എന്നാണ് ശാസ്ത്രലോകം മുഴുവൻ ഒരുപോലെ ഉറ്റുനോക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ഫാൽക്കൺ ഹെവി റോക്കറ്റിന്റെ കരുത്തിലാണ് ഈ പേടകം കുതിച്ചുയരുക. നാസ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ ബഹിരാകാശ പേടകങ്ങളിൽ ഒന്നാണിത്.

ശരിക്കും നാളെ വിക്ഷേപണത്തിന് തയ്യാറാക്കി നിർത്തിയതാണെങ്കിലും മിൽട്ടൺ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദൗത്യം നേരത്തേയാക്കുകയായിരുന്നു. ഒരു ബാസ്‌ക്കറ്റ് ബോൾ കോർട്ടിനോളം വലുപ്പമുള്ളതാണ് ഈ പേടകം എന്നാണ് അറിയാൻ കഴിഞ്ഞത്, 6000 കിലോഗ്രാം ഭാരമുണ്ട് ഇതിന്. വളരെ എളുപ്പത്തിൽ ലക്ഷ്യത്തിൽ എത്തിക്കാൻ കഴിയുന്ന യാത്ര ആയിരിക്കില്ല ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്. പ്രത്യേകിച്ച് ദൗത്യത്തിലൂടെ ഈ പേടകം താണ്ടേണ്ട ദൂരം തന്നെയാണ് പ്രത്യേകത. 1.8 ബില്യൺ മൈൽ എന്ന വലിയ ദൂരമാണ് ഈ പേടകത്തിന് പിന്നിടേണ്ടത്. ഏതാണ്ട് 2.9 ബില്യൺ കിലോമീറ്റർ ദൂരമാണ് ഇതിനെ സഞ്ചരിക്കേണ്ടത് എന്ന് ചുരുക്കം. അഞ്ചര വർഷത്തോളം നീളുന്നതാണ് ദൗത്യം. ഇന്ന് വിജയകരമായി വിക്ഷേപണം നടത്തിയാൽ മറ്റ് തടസങ്ങൾ ഒന്നുമില്ലെങ്കിൽ 2030 ഏപ്രിൽ മാസത്തിൽ പേടകം വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയ്ക്ക് അരികിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

 

Top