ഇന്ത്യയിലെ വരള്‍ച്ചയ്ക്ക് കാരണം യൂറോപ്പിലെ മലിനീകരണം; കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ രാജ്യത്തെ മാരകമായി ബാധിക്കും

ന്യൂഡല്‍ഹി: യൂറോപ്പിലുണ്ടാകുന്ന മലിനീകരണം ഇന്ത്യയിലെ വരള്‍ച്ചക്ക് കാരണമാകുമെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്പിലെ മലിനീകരണം ഇന്ത്യയിലെ 130 കോടി ജനങ്ങളെ ബാധിക്കുന്ന രൂക്ഷമായ പ്രകൃതി ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇംപീരിയല്‍ കേളേജ് ഓഫ് ലണ്ടന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

യൂറോപ്പിലെ കല്‍ക്കരി പ്ലാന്റുകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് ഹൃദയശ്വാസ കോശ രോഗങ്ങള്‍, ആസിഡ് മഴ തുടങ്ങിയവയ്ക്ക് കാരണമാകുകയും സസ്യങ്ങളുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തരീക്ഷത്തെ തണുപ്പിക്കുന്ന ഈ സള്‍ഫേറ്റ് വികിരണങ്ങള്‍ സൂര്യപ്രകാശത്തെ ശൂന്യകാശത്തേക്ക് പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതു മൂലം സൂര്യന്റെ ചൂട് വടക്കന്‍ അര്‍ധഗോളത്തില്‍ നിന്ന് നേരെ തിരിച്ച് തെക്കിലേയ്ക്കാണ് എത്തുന്നത്.

ഈ പ്രതിഫലനം ഇന്ത്യയിലെ ഉഷ്ണമേഖല മഴക്കാടുകളെ ദോഷകരമായി ബാധിക്കും. ഇവിടെ നിന്നുള്ള വ്യവസായ ശാലകളില്‍ നിന്നുള്ള മലിനീകരണം ഇന്ത്യയുടെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ 40 ശതമാനത്തോളം നശിച്ചതായും പഠനം വ്യക്തമാക്കുന്നു.

Top