ക്രൈം ഡെസ്‌ക്
കോഴിക്കോട്: പ്രവാചക വൈദ്യത്തിന്റെ പേരിൽ വ്യാജ വൈദ്യം നടത്തി നൂറിലേറെ വനിതകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൈദ്യർ അറസ്റ്റിൽ. വിവിധ രോഗങ്ങളുമായി എത്തുന്നവരെ പ്രചാചകന്റെ അനുഗ്രഹം ലഭിക്കാനെന്ന പേരിൽ ഇരുട്ടുമുറിയിൽ നഗ്നരായി ഇരുത്തിയ ശേഷമാണ് ഇയാൾ പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ചിരുന്നത്.
കോഴിക്കോട് അറസ്റ്റിലായ ഷാഫി അബ്ദുല്ല സുഹൂരക്കയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ അടക്കമുള്ളവരാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ഷാഫിയുടെ ചികിത്സക്ക് വിധേയമായി രോഗം ഗുരുതരമായവരും പരാതയുമായി രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി ചികിത്സക്കെത്തുന്ന നിരവധി സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും തെളിവുകൾ പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഇയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജംഷീർപറഞ്ഞു.
ഷാഫിയുടെ വ്യാജ ചികിത്സക്ക് വിധേയരായി രോഗം ഗുരുതുരമായവരുമുണ്ട്. ഇവിടെ ചികിത്സ നടത്തി ഗുരുതരാവസ്ഥയിലായ ക്യാൻസർ രോഗിയായ മകനുമായി ഒരു രക്ഷിതാവും കേന്ദ്രത്തിലെത്തിയിരുന്നു. പ്രവാചക വൈദ്യമെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പീഡനത്തിനിരയായ സ്ത്രീയുടെ പരാതിപ്രകാരം നടക്കാവ് പോലീസ് അറസ്റ്റു ചെയ്ത ഷാഫി റിമാന്റിലാണ്.
വിവിധ രോഗങ്ങളുമായി ഇവിടെ ചികിത്സയ്‌ക്കെത്തുന്നവരെ മന്ത്രവാദക്കളവും, പ്രവാചകന്റേതെന്ന പേരിലുള്ള ഉറൂസുകളും ജപിച്ചു കെട്ടിയ മുറിയിലേയ്ക്കു ഇയാൾ കയറ്റി വിടുകയായിരുന്നു. അടച്ചിട്ട ഇരുട്ടുമുറിയ്ക്കുള്ളിൽ സ്ത്രീകളെ കയറ്റിയ ശേഷം ഇയാൾ മുറി പൂട്ടും. പ്രാർഥന നടക്കുമ്പോൾ പ്രവാചകൻ എ്ത്തുമെന്നും അനുഗ്രഹം നൽകുമെന്നുമാണ് ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചിരുന്നത്. വസ്ത്രങ്ങൾ സ്വയം മാറ്റി നഗ്നരായി ഇരിക്കുന്ന സ്ത്രീകളുടെ അടുത്തേയ്ക്കു മറ്റൊരു വാതിലിലൂടെയാണ് ഇയാൾ എത്തിയിരുന്നത്. തുടർന്നു ഇായാൾ ഇവരെ ലൈംഗികമായി പീഡ്പ്പിക്കുകയാണ് ചെയ്തിരുന്നതെന്നും പ്രതിയുടെ സഹായി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.