ന്യൂഡല്‍ഹി : ഡല്‍ഹി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് മാലിക്കും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗത്വമെടുത്തു. ഇരുവരും പിന്നീട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ആയിരിക്കയാണ് .മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അര്‍വിന്ദര്‍ ലവ്‌ലിയും ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക്കുമാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹി ഘടകം ബിജെപി അദ്ധ്യക്ഷന്‍ മനോജ് തിവാരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപി അംഗത്വം സ്വീകരിച്ചത്.
ഷീല ദീക്ഷിത് മന്ത്രിസഭയിലെ അംഗമായിരുന്ന അര്‍വിന്ദര്‍ സിംഗ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. അതേ സമയം പിസിസി അദ്ധ്യക്ഷന്‍ അജയ് മാക്കനെതിരെ ശക്തമായ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തെത്തി . അജയ് മാക്കന്റെ നേതൃത്വത്തിന്റെ കുഴപ്പമാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന്റെ കാരണമെന്ന് അവര്‍ കുറ്റപ്പെടുത്തി.പ്രത്യേകിച്ചും മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ പ്രധാന നേതാക്കളുടെ കാലുമാറ്റം കോണ്‍ഗ്രസിന് ക്ഷീണമാകും. ഷീല ദീക്ഷിത് മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ടൂറിസം, നഗരവികസനം, ഗതാഗതം എന്നീ വകുപ്പുകളാണ് ലൗലി കൈകാര്യം ചെയ്തിരുന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അമിത് മാലിക്ക് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതില്‍ നേതൃത്വവുമായി ഭിന്നതയിലായിരുന്നു.