ഹെലേന: അദ്ധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന കേസില്‍ ഞെട്ടിക്കുന്ന മൊഴി. വിദ്യാര്‍ത്ഥിയാണ് കോടതിയില്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. അദ്ധ്യാപികയുമായി 25 തവണയിലധികം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കുട്ടിയുടെ മൊഴികേട്ട് മറ്റുള്ളര്‍ ഞെട്ടി.
അമേരിക്കയിലെ ഹെലേനയില്‍ കുട്ടികളെ അദ്ധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തുവെന്ന കുപ്രസിദ്ധ കേസിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കാപിറ്റല്‍ ഹൈസ്‌കൂളിലെ മുന്‍ അദ്ധ്യാപികയായിരുന്ന റെനെ എലെന കാര്‍ട്ടറാണ് വിചാരണ നേരിടുന്നത്. അദ്ധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങി ക്ലാസ് മുറിയില്‍ നിന്നു വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിദ്യാര്‍ത്ഥി മൊഴി നല്‍കി. 2015 ജൂണ്‍ മുതല്‍ വിദ്യാര്‍ത്ഥിയുമായി ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നു.
ഇരുവരും ഒന്നിച്ചുള രംഗങ്ങള്‍ ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇയാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തി അധികാരികളെ കാണിച്ചതോടെ അദ്ധ്യാപികയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. 25ഓളം തവണ അദ്ധ്യാപികയുമായി ബന്ധപ്പെട്ടിരുന്നെന്നും ഇതൊക്കെ അവരുടെ നിര്‍ബന്ധം കാരണമായിരുന്നെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.