ഗള്‍ഫില്‍ നിന്നും പണം അയക്കുന്നതിനുള്ള സേവന നിരക്കുകളില്‍ വര്‍ദ്ധന; പ്രവാസികള്‍ക്ക് ഇരുട്ടടിയുമായി മണി എക്‌സ്‌ചേഞ്ച് സര്‍വ്വീസുകള്‍

ദുബായ്: പണത്തിന്റെ മൂല്യത്തിലും വിനിമയ നിരക്കിലും ഉണ്ടായ ഇടിവ് കാരണം നിരാശയില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഇരിട്ടടിയായി മണി എക്‌സ്‌ചേഞ്ചുകളുടെ പുതിയ തീരുമാനം. യു.എ.ഇ.യില്‍ നിന്നും നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവന നിരക്കുകള്‍ മണി എക്‌സ്‌ചേഞ്ചുകള്‍ വര്‍ദ്ധിപ്പിച്ചു. ശനിയാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വന്നു.

പുതിയ നിരക്കുകള്‍ പ്രകാരം, ആയിരം ദര്‍ഹത്തിനു മുകളിലുള്ള ഓരോ ഇടപാടിനും 22 ദര്‍ഹം ആയിരിക്കും ഇനിമുതല്‍ സര്‍വീസ് ചാര്‍ജ്. നിലിവല്‍ ഇത് 20 ദര്‍ഹം മാത്രമായിരുന്നു. ആയിരം ദര്‍ഹത്തിന് താഴെയുള്ള ഇടപാടുകള്‍ക്ക് 16 ദര്‍ഹം ആയിരിക്കും പുതിയ സേവന നിരക്ക്. മുന്‍പ് ഇത് 15 ദര്‍ഹമായിരുന്നു. എക്‌സ്‌ചേഞ്ചുകളുടെ നടത്തിപ്പ് ചെലവ് കുത്തനെ ഉയര്‍ന്നതിനാലാണ് സേവന നിരക്കുകളില്‍ ചെറിയ തോതിലുള്ള വര്‍ദ്ധന കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് എക്‌സ്‌ചേഞ്ച് അധികൃതര്‍ പറഞ്ഞു. 2014 ല്‍ ആയിരുന്നു ഇതിനു മുന്‍പ് നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സര്‍വീസ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top