സ്വന്തം ലേഖകൻ
മലപ്പുറം: തിരൂരങ്ങാടിയിൽ എക്‌സൈസ് 75 ലക്ഷത്തിെന്റ ലഹരി ഉൽപന്നങ്ങളുമായി യുവാവ് എക്‌സൈസ് പിടിയിൽ. പന്താരങ്ങാടി സ്വദേശിയായ പി.വി മുഹമ്മദ് റാഷിദ് (24)നെയാണ് പൊലീസ് പിടികൂടിയത്.
ഇയാളിൽ നിന്നും സിന്തറ്റിക് ഡ്രഗ് എം.ഡി.എം.എ, ഹഷീഷ് ഓയിൽ, ചരസ്, കഞ്ചാവ് ഉൾപ്പെടെ എക്‌സൈസ് പിടികൂടി. 41 ഗ്രാം എം.ഡി.എം.എ, 21 ഗ്രാം ഹഷീഷ് ഓയിൽ, 10 ഗ്രാം ചരസ്, 55 ഗ്രാം കഞ്ചാവ് സഹിതം എക്‌സൈസ് പിടികൂടിയത്.
പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സാബു ആർ. ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. ചെമ്മാട് പന്താരങ്ങാടിയിൽ രാത്രിയിൽ പ്രവർത്തിക്കുന്ന ഹോട്ടലിെന്റ മറവിൽ വൻതോതിൽ ലഹരി വിൽപന നടക്കുന്നതായുള്ള രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഇയാളെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു.
ലോക്ഡൗൺ മൂലം വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ ലഹരി ആവശ്യക്കാർ വിദ്യാർഥികളുൾപ്പെടെയുള്ളവർ ഇയാളുടെ വീട്ടുപരിസരത്ത് എത്താറുണ്ടെന്നും കൂടുതൽ പേർ ഇയാളുടെ സംഘത്തിലുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
പ്രിവന്റിവ് ഓഫിസർമാരായ ടി. പ്രജോഷ് കുമാർ, കെ. പ്രദീപ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ കെ. ശിഹാബുദ്ദീൻ, സി. സാഗിഷ്, നിതിൻ ചോമാരി, ആർ.യു. സുഭാഷ്, ജയകൃഷ്ണൻ വനിത ഓഫിസർമാരായ പി. സിന്ധു, പി.എം. ലിഷ, ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരുമാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.