അബ്കാരി ലഹരിമരുന്ന് മാഫിയയുടെ കുതന്ത്രത്തിൽപ്പെട്ട് മറ്റൊരു ഓഫിസർ കൂടി ………..

ബിജു കല്ലേലിഭാഗം 

ഇത് അശോക കുമാർ. കഴിഞ്ഞ ദിവസം പത്തനംതിട്ട ആന്റി നര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്ക്വാഡില്‍ നിന്ന് സ്പിരിറ്റ്‌ കേസില്‍ പിടിച്ചെടുത്ത തൊണ്ടി പണം കോടതിയില്‍ എത്തിക്കാതെ തിരിമറി നടത്തി എന്ന പ്രതികളുടെ ആരോപണത്തെ തുടര്‍ന്ന്‍ സസ്പെന്‍റ് ചെയ്യപ്പെട്ട എക്സൈസ് ഇന്‍സ്പെക്ടര്‍. ഈ അടുത്ത കാലം വരെ ഇയാള്‍ എക്സൈസ് വകുപ്പിലെ ഏറ്റവും മികച്ച സിരിറ്റ്, മയക്കു മരുന്ന് വേട്ടക്കാരില്‍ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നു. . വാര്‍ത്താപ്രാധാന്യമുള്ള കേസുകളുടെ പേരില്‍ ദൃശ്യ അച്ചടി മാധ്യമങ്ങളില്‍ എന്നും നിറഞ്ഞു നിന്നിരുന്നയാള്‍. ഇപ്പോഴിതാ ഏതൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഏറ്റവും അപമാനകരമായ ധനാപഹരണം എന്ന ആരോപണത്തിന്‍റെ കുന്തമുനയില്‍ കൊരുത്ത് ചവറ്റുകൊട്ടയില്‍ എറിയപ്പെട്ട ചെറുപ്പക്കാരന്‍.
എന്തായിരുന്നു ഇയാള്‍ ചെയ്ത് വന്നത്, ഇത്തരക്കാരെയാണ് ഇയാള്‍ ശത്രുക്കളാക്കിയത്, അവരില്‍ ചിലര്‍ക്ക് അയാളോട് പ്രതികാരം ചെയ്യാന്‍ എങ്ങനെ അവസരം ഒത്തുവന്നു എന്ന് കൂടി ശ്രദ്ധിക്കുക.
ഏകദേശം പത്ത് വര്‍ഷം മുന്‍പാണ്‌ അശോകകുമാര്‍ എക്സൈസ് വകുപ്പില്‍ ഇന്‍സ്പെക്ടര്‍ ആയി ചേരുന്നത്. ജോലിയിലിരുന്ന ഇടങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ചു. എന്ഫോഴ്സ്മെന്‍റ് വിഭാഗങ്ങളിലെ സേവന കാലത്ത് 300ല്‍ പരം അബ്കാരി കേസുകളും 46ല്‍ പരം മയക്ക് മരുന്ന് കേസുമുൾപ്പെടെ ധാരാളം ജാമ്മ്യമില്ലാത്ത കേസുകള്‍ എടുത്തിട്ടുള്ള ഈ ഉദ്യോഗസ്ഥന്‍ വിവിധ കേസുകളിലായി ഏകദേശം 23000 ലിറ്ററോളം സ്പിരിറ്റും വലിയ അളവില്‍ ഗഞ്ചാവും ഹാഷിഷും നിരോധിത ലഹരി മരുന്നുകളും പിടിച്ചെടുത്തിരുന്നു. പല കേസുകളില്‍ ആയി ഇയാള്‍ പിടിച്ചെടുത്ത തൊണ്ടി പണം ഏകദേശം ഇരുപതു ലക്ഷം വരും. പിടിച്ചെടുത്ത വാഹനങ്ങള്‍ കണ്ടുകെട്ടി ലേലം ചെയ്യുന്ന തുകയുടെ ചെറിയ ശതമാനം ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡായി നല്‍കി വരുന്നുണ്ട്. ഈ ഇനത്തില്‍ എക്സൈസ് വകുപ്പില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക റിവാര്‍ഡായി വാങ്ങിയതിന്‍റെ റിക്കാര്‍ഡും അശോകകുമാറിനുള്ളതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

0002-800x476

അന്നത്തെ കേരള മുഖ്യമന്ത്രിയുടെ എക്സൈസ്  മെഡൽ അശോകകുമാരിനു നല്കുന്നു 

കല്ലുഷാപ്പുകള്‍ക്കെതിരെ ധാരാളം കേസുകള്‍ എടുത്തിട്ടുള്ള ഈ ഉദ്യോഗസ്ഥന്‍ അവരുടെ കണ്ണിലെ കരടായത്തില്‍ അത്ഭുദമില്ല. കേസന്വേഷണങ്ങളില്‍ ഇയാള്‍ പ്രകടിപ്പിച്ചിട്ടുള്ള മികവും എടുത്ത് പറയേണ്ടതാണ്. ഹരിപ്പാട് കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വ്യാപാരം നടത്തിയിരുന്ന 3 പേരെ പിടികൂടിയ കേസില്‍ അശോകകുമാര്‍ തന്നെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയതില്‍ എല്ലാ പ്രതികള്‍ക്കും 24 വർഷം വീതം കഠിന തടവ് വിധിച്ചിരുന്നു. കേരളത്തിലെ മയക്കു മരുന്ന് കേസുകളുടെ ചരിത്രത്തിലെ തന്നെ ഇത്ര വലിയ ശിക്ഷ ലഭിച്ച ഒരു കേസ് ഉണ്ടായിട്ടില്ല. ആലപ്പുഴ ബാറിലെ ഒരു പ്രമുഖ അഭിഭാഷകനെ കൂടി പ്രതി ചേര്‍ത്തിരുന്ന ഈ കേസിന് അക്കാലത്ത് ടെലിവിഷനില്‍ വ്യാപകമായ കവറേജ് ലഭിച്ചിരുന്നു. എക്സൈസ് വകുപ്പ് നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാറുകളിലും മറ്റും സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഈ ഉദ്യോഗസ്ഥന്റെ ചുമതലയിലുണ്ടായിരുന്ന സ്കൂള്‍ ലഹരി വിരുദ്ധ ക്ലബ്ബിന് കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ ഗ്രേഡിംഗില്‍ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള ബഹു.മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍, 9 ഓളംക്യാഷ് അവാർഡുകൾ , ലറ്റര്‍ ഓഫ് അപ്പ്രീസിയെഷന്‍ ഉള്‍പ്പെടെ മറ്റ് 25 ഓളം മറ്റ് ബഹുമതികള്‍ ഇവ ഇയാള്‍ക്ക് വകുപ്പില്‍ നിന്ന്‍ ലഭിച്ച സക്ഷ്യപത്രങ്ങളാണ്. ഔദ്യോദിക കൃത്യനിര്‍വ്വഹണത്തിനിടെ ഒരു കള്ളുഷാപ്പ് മുതലാളിയുടെയും സംഘത്തിന്‍റെയും മറ്റൊരിക്കല്‍ വ്യജവാറ്റ് സംഘത്തിന്റെയും വധശ്രമങ്ങള്‍ക്ക് വിധേയനായിട്ടുണ്ട്.

അവസാനം ജോലിയിലിരുന്ന പത്തനംതിട്ടയിലും ചുരിങ്ങിയ കാലത്തിനുള്ളില്‍ വളരെയധികം കേസുകള്‍ ഇയാള്‍ എടുത്തിട്ടുണ്ട്. ഇയാള്‍ എടുത്ത കേസുകളെ തുടര്‍ന്ന് 2 ഗ്രൂപ്പുകളിലായി 8 കളള് ഷാപ്പുകളുടെ ലൈസൻസുകള്‍ റദ്ദ് ചെയ്യപ്പെടുകയും ഉടമകള്‍ കേസില്‍പ്പെടുകയും . അശോക് കുമാറിനെ സസ്പെന്ഷനിലെക്ക് നയിചെയ്തിട്ടുണ്ട്. ഒടുവില്‍ എടുത്ത ഇയാള്‍ ആരോപണ വിധേയനായ കേസ് പഴയ സ്പിരിറ്റ്‌ കേസ് പ്രതിയായ സത്യനേശന്‍ എന്ന കള്ളുഷാപ്പ് ബിനാമിയെയും ഭാര്യയെയും യഥാര്‍ഥ ലൈസന്സിയെയും പ്രതിയാക്കി എടുത്തതാണ്. സത്യനേശന്‍റെ വീട്ടില്‍ നിന്ന്‍ 891 ലിറ്റർ സ്പിരിറ്റും, അയാളുടെ ഭാര്യയായ സീമയുടെ സ്കൂട്ടറില്‍ നിന്ന് 4 ലിറ്റര്‍ സ്പിരിറ്റും ആയിരുന്നു കണ്ടെടുത്തത്. വീട്ടില്‍ നിന്ന് സ്പിരിറ്റ്‌ വ്യാപാരവുമായി ബന്ധപ്പെട്ട 2.25 ലക്ഷം രൂപയും പിടികൂടി. ഈ കേസില്‍ ഇതിലധികം പണം പിടിച്ചെടുത്തിരുന്നു എന്നും ഈ പണം ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വാങ്ങിയതായിരുന്നു എന്നും ആരോപിച്ച് ഷാപ്പ്ഉടമയുടെ ഭാര്യ കൊടുത്ത പരാതിയിലാണ് അശോകകുമാര്‍ സസ്പെന്ഷനിലാകുന്നത്.

0001അശോകകുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നയിക്കുന്നു 
ഇവിടെ ന്യായമായും ചില സംശയങ്ങള്‍ ഉയരുന്നു. പണം വാങ്ങിയെങ്കില്‍ പിന്നെ എന്തിന് അശോകകുമാര്‍ ഈ കേസ് എടുത്തു. ഇനി എടുത്താല്‍ തന്നെ എന്തിന് ഷാപ്പുടമയുടെ ഭാര്യയെ പ്രതിയാക്കണം. കുറഞ്ഞ പക്ഷം സ്ഥലത്ത് വച്ച് അറസ്റ്റ് ചെയ്യാതെ ഒളിവില്‍ പോകാന്‍ അവസരം കൊടുക്കുകയോ മുന്‍‌കൂര്‍ ജാമ്യത്തിനായി അവസരമൊരുക്കുകയോ ചെയ്യാമായിരുന്നല്ലോ? ഈ കേസില്‍ അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യം ഏതെങ്കിലും രേഖകളില്‍ എക്സൈസുകാര്‍ മനപൂര്‍വ്വം ഒളിപ്പിച്ചു വച്ചിരുന്നുമില്ല. പിന്നെയെന്തിന് പണം വാങ്ങണം. സ്വസ്ഥബുദ്ധിയുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കസ്റ്റടിയിലുള്ള പ്രതിയെ പുറത്ത് വിട്ട് അവര്‍ക്ക് അലിബിക്കുള്ള സാഹചര്യം ഒരുക്കുമോ? മാത്രമല്ല, കേസെടുത്ത സമയം അശോകകുമാറിന്റെ മേലുദ്യോഗസ്ഥരായ പത്തനംതിട്ട അസി. കമ്മീഷണറും ഡെപ്യൂട്ടി കമ്മീഷണറും സ്ഥലത്ത് ചെന്ന് കേസിലെ വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് കൂടി നേരിട്ടരിവുള്ള കേസില്‍ ഏതു കീഴുദ്യോഗസ്ഥനാണ് തൊണ്ടിമുതല്‍ അതും പണം എടുത്ത് മാറ്റുക എന്ന ബുദ്ധിമോശം ചെയ്യുക.
ഇതേ പ്രതികള്‍ ഇപ്പോള്‍ ജാമ്മ്യത്തില്‍ ഇറങ്ങി മറ്റൊരാളെക്കൊണ്ട് ബിനാമിയായി വീണ്ടും അതെ കള്ളുഷാപ്പുകള്‍ വാങ്ങി നടത്തുന്നു, കേസെടുത്ത ഉദ്യോഗസ്ഥന്‍ സസ്പെന്ഷനായി വീട്ടിലിരിക്കുന്നു

Top