ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ഇന്ത്യയുടെ ‘എം-777 പീരങ്കികള്‍..

പൊഖ്റാന്‍: ചൈനയ്ക്കും പാകിസ്ഥാനും മുന്നറിയിപ്പുമായി ‘എം777 പീരങ്കികള്‍’ ഇന്ത്യ പരീക്ഷിച്ചു. ദീര്‍ഘദൂര ശേഷിയുള്ള എം-777 എ-2 പീരങ്കികളാണ് പരീക്ഷിച്ചത്. അമേരിക്കയില്‍ നിന്നും എത്തിച്ച പീരങ്കികളുടെ വേഗത, ദൈര്‍ഘ്യം, ശക്തി തുടങ്ങിയ വിവരങ്ങള്‍ പരിശോധിക്കാനാണ് പീരങ്കികള്‍ പരീക്ഷിച്ചതെന്നാണ് സൈനിക വക്താക്കള്‍ പ്രതികരിച്ചത്.ഭാരം കുറഞ്ഞതും ദീര്‍ഘദൂര ശേഷിയുള്ളതുമായ പീരങ്കികളാണ് എം-777. ചൈനീസ് അതിര്‍ത്തിയില്‍ പ്രത്യേകിച്ചും അരുണാചല്‍ പ്രദേശിലും ലഡാക്കിലുമാണ് ഈ യു.എസ് നിര്‍മ്മിത പീരങ്കികള്‍ വിന്യസിക്കുക.

ഭാരക്കുറവാണ് എം-777 പീരങ്കികളുടെ ഏറ്റവും വലിയ പ്രത്യേകത. സാധാരണ പീരങ്കികളില്‍ നിന്നും വിഭിന്നമായി ഹെലികോപ്ടറുകളില്‍ ഇവയെ കൊണ്ടുപോകാന്‍ സാധിക്കും. 30 കിലോമീറ്ററാണ് പീരങ്കികളുടെ ദൂരപരിധി. കഴിഞ്ഞവര്‍ഷം നവംബര്‍ 30നാണ് ഇന്ത്യയും യു.എസും തമ്മില്‍ 5,000 കോടി രൂപയുടെ 145 എം- 777 പീരങ്കികള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചത്. അമേരിക്കയില്‍ നിന്ന് എം 777 പീരങ്കികളാണ് ഇന്ത്യ വാങ്ങുക. 145 പീരങ്കികള്‍ വാങ്ങുന്നതില്‍ 25 എണ്ണം അമേരിക്കയില്‍ നിര്‍മിച്ച്‌ ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെപ്റ്റംബര്‍ വരെ നീളുന്ന പരീക്ഷങ്ങള്‍ക്ക് ശേഷം എം-777 ഇന്ത്യന്‍ കരസേനയുടെ ഭാഗമാകുമെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. സിക്കിമില്‍ ചൈനീസ് അതിര്‍ത്തിയിലും ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലും സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്കും പാകിസ്ഥാനുമുള്ള ശക്തമായ മുന്നറിയിപ്പ് തന്നെയാണ് എം-777 പരീക്ഷണം

Top