സിനിമാ സമരം ക്ലൈമാക്‌സില്‍ പൊളിച്ച് മലയാള സിനിമയ്ക്ക് രക്ഷകരായത് ഭൈരവയും റാഫി മതിരയും

തിരുവനന്തപുരം: കേരളത്തിലെ സിനിമാമേഖലയെ വിറപ്പിച്ച സിനിമാസമരം ക്ലൈമാക്‌സില്‍ സൂപ്പര്‍ഹിറ്റ് പടംപോലെ വില്ലന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ നായകരായെത്തിയത് ദിലീപും പ്രമുഖ നിര്‍മ്മാതാവ് റാഫി മതിരയും. കോടികള്‍ വാരുകയും അതുപോലെ നഷ്ടപ്പെടുകയും ചെയ്യുന്ന കൈവിട്ടകളിയാണ് എന്നും സിനിമാ നിര്‍മ്മാണം. ലൈറ്റ് ബോയ് മുതല്‍ നായകന്‍ വരെ ഉള്‍പ്പെടുന്ന വന്‍ തൊഴില്‍മേഖലയില്‍ അപ്രതീക്ഷിതമായെത്തിയ തിയ്യേറ്ററുടമകളുടെ സമരം സര്‍ക്കാരിനും സിനിമാ ലോകത്തിനും സമ്മാനിച്ചത് ചില്ലറ നഷ്ടമല്ല.

ഒരുമാസത്തിനിടയില്‍ കോടികളുടെ നഷ്ടകണക്കാണ് സിനിമാമേഖലയിലും അനുബന്ധവ്യവസായങ്ങള്‍ക്കുമുണ്ടായത്. സര്‍ക്കാരിന് കിട്ടേണ്ട കോടികളുടെ നികുതിയും സിനിമാ സമരം മൂലം നഷ്ടപ്പെട്ടു. നിരവധി തവണ ഒത്തുതീര്‍പ്പുഫോര്‍മുലകള്‍ റെഡിയായെങ്കിലും അമിതമായ പിടിവാശി സിനിമാമേഖലയെ സത്ംഭിപ്പിച്ചു. ഒടുവില്‍ എല്ലാ ആവശ്യങ്ങളും വേണ്ടെന്നുവച്ച് മുട്ടമടക്കേണ്ടിവരുന്ന ഗതികേടിലേയ്ക്ക് കാര്യങ്ങളെത്തി എന്നതാണ് സമരത്തിനൊടുവില്‍ സംഭവിച്ചത്. വിജയ് ചിത്രമായ ഭൈരവയുടെ റിലീസിങ് അടുത്തതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ക്രിസ്തുമസിന് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍വരെ പെട്ടിയിലാക്കി ഫിലിം എകസ്ബിറ്റേഴ്‌സ് അസോസിയേഷന്‍ സമരം ശ ്കതമാക്കി പല കോണുകളില്‍ നിന്നും നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെടുത്തി. പക്ഷെ അപ്പോഴും അന്യഭാഷ ചിത്രങ്ങള്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച് തിയ്യേറ്ററുടമകള്‍ മലയാള സിനിമാ ലോകത്തെ വെല്ലുവിളിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടയില്‍ വിജയ് ചിത്രം ഭൈരവ എത്തിയതോടെ സമരത്തില്‍ നിന്ന് പിന്‍മാറാത്ത തിയേറ്ററുകള്‍ക്ക് വിജയ് ചിത്രം പ്രദര്‍ശനത്തിനില്ല എന്ന നിലപാട് പ്രഖ്യാപിച്ചു. ആറരകോടിയിലധികം മുടക്കി വിതരണത്തിനെടുത്ത ചിത്രം പ്രദര്‍ശനത്തിന് നല്‍കുന്നില്ലെന്ന കടുത്ത തീരുമാനം വിതരണക്കാരായ ഇഫാര്‍ ഇന്റര്‍നഷണലും റാഫി മതിരയും സ്വീകരിച്ചതോടെ പല തിയേറ്ററുകളും വെട്ടിലായി. നിര്‍മ്മാതാക്കളെയും വിതരണക്കാരെയും പിന്തുണച്ച് കോടികള്‍ നഷ്ടമായാലും തിയേറ്ററുടമകളുടെ പിടിവാശി അംഗീകരിക്കില്ലെന്ന ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ഉറച്ച തീരുമാനമാണ് കാര്യങ്ങള്‍ എളുപ്പത്തിലാക്കിയത്.

വിജയ് ചിത്രമുണ്ടാക്കുന്ന വരുമാനം നഷ്ടപ്പെടുത്താന്‍ തയ്യാറല്ലെന്ന് ചില തിയേറ്ററുടമകള്‍ പ്രഖ്യാപിച്ചു.
ഇതോടെ സംഘടനയില്‍ ഭൈരവ്‌ന്റെ പ്രദര്‍ശനത്തെ ചൊല്ലി അഭിപ്രായ വ്യത്യാസങ്ങള്‍ തുടങ്ങി. ഇതിനു പിന്നാലെ ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടനയ്ക്കുവേണ്ടിയുള്ള അണിയറ നീക്കങ്ങളും തുടങ്ങിയതോടെ ലിബര്‍്ടി ബഷീറിന്റെ സംഘടനയുടെ നീക്കം പരിതാപകരമായി. എന്തുവന്നാലും സിനിമാ തിയേറ്ററുകളുടെ പിടിവാശി അവസാനിപ്പിക്കണമെന്ന് നിലപാടില്‍ റാഫി മതിരയും ഉറച്ചുനിന്നു. ഒരോ തിയേറ്ററുടമകളുമായി നേരില്‍ സംസാരിച്ച് അവരുടെ മനസുമാറ്റി ലിബര്‍ട്ടി ബഷീറിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.

ഇതോടെ സംഘടനയെ തള്ളിപറഞ്ഞ് അമ്പതിലധികം എ ക്ലാസ് തിയ്യേറ്ററുകള്‍ ഭൈരവ് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായി. ഇതോടെ മാസങ്ങളായി നിലനിന്ന സിനിമാസമരം പൊളിഞ്ഞു. നിരവധി ചര്‍ച്ചകളും ഒത്തുതീര്‍പ്പുഫോര്‍മുലകളും സമ്മര്‍ദ്ദങ്ങളുമുണ്ടായിട്ടും പാറപോലെ അനങ്ങാതെ നിന്നിരുന്ന തിയേറ്ററുടമകള്‍ മെല്ലെ കാര്യങ്ങളുടെ പോക്ക് പന്തിയല്ലെന്ന് മനസിലാക്കി തുടങ്ങി. തിയേറ്ററുകള്‍ അടച്ചുപൂട്ടിയുള്ള സമരത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ഭൈരവയുടെ റിലീസിങ് സിനിമാ സമരം തകരുന്ന തരത്തിലേയ്ക്കുള്ള ക്ലൈമാക്‌സിലേക്ക് മാറ്റിയത്. ഭൈരവ കൂടുതല്‍ തിയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവുകയും പുതിയ സംഘടനയെന്ന ആശയം മുന്നോട്ട് വയ്ക്കുകയും ചെയ്തതോടെ സിനിമാ സമരം പൂര്‍ണ്ണമായും പൊളിയുന്ന സാഹചര്യമുണ്ടായി.

ഇതോടെ സമരം എങ്ങിനെയെങ്കിലും അവസാനിപ്പിക്കുക എന്നത് മാത്രമായി ലിബര്‍ട്ടി ബഷീറിന്റെയും സംഘടനയുടെയും ആവശ്യം. ഇതിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയെ പിടിവളളിയാക്കി സിനിമാ സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മലയാള സിനിമാ ആസ്വാദകരേയും സിനിമാ ലോകത്തെയും നിരാശയിലാഴ്ത്തിയ സിനിമാ സമരത്തിന് ഇതോടെ തിരശ്ശീല വീഴുകയും ചെയ്തു. ഭൈരവയും അതിന്റെ കേരളത്തിലെ വിതരണക്കാരായ റാഫി മതിരയും നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കമൊപ്പം ചേര്‍ന്നെടുത്ത ധീരമായ നിലപാടാണ് സിനിമാ സമരത്തിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. കോടികള്‍ നഷ്ടപ്പെടുമെന്ന് ആശങ്ക നിലനില്‍ക്കുമ്പോള്‍ ഇഫാര്‍ ഇന്റര്‍നാഷണല്‍ സ്വീകരിച്ച നിലപാട് മലയാള സിനിമാ പ്രേക്ഷകര്‍ക്കും സിനിമാ ലോകത്തിനും ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. ഒരോ ദിവസവും കൂടുതല്‍ കൂടുതല്‍ സിനിമാ സമരം ശക്തമാകുമ്പോള്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നത് മലയാള സിനിമാ മേഖലയായിരുന്നു. നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ഫെസ്റ്റിവല്‍ ലക്ഷ്യം വച്ച് പണമിറക്കിയ സിനിമകള്‍ റിലീസിങ് നടത്താനാകാതെ വന്‍ സാമ്പത്തിക ബാധ്യത ഏറ്റുവാങ്ങി. ഒടുവില്‍ ഇനിയൊരു അനാവശ്യ സിനിമാ സമരത്തിലേയ്ക്ക് കേരളം വഴിമാറില്ലെന്ന് സന്ദേശവുമായാണ് സിനിമാ സമരം അവസാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ചൊവ്വാഴ്ച്ച ദിലീപിന്റെ നേതൃത്വത്തില്‍ തിയേറ്ററുടമകളുടെ പുതിയ സംഘടന നിലവില്‍ വരുന്നതോടെ കാര്യങ്ങള്‍ ഇനി നേരായ വഴിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.

Top