![](https://dailyindianherald.com/wp-content/uploads/2016/05/left.png)
ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതിന് മുന്‍തൂക്കമെന്ന് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ ഫലം. 49% വോട്ടര്‍മാരും ഭരണമാറ്റം ആഗ്രഹിക്കുമ്പോള്‍ 43 ശതമാനം പേര് യുഡിഎഫ് ഭരണം തുടരണമെന്ന് അഭിപ്രായപ്പെട്ടുവെന്ന് എക്സിറ്റ് പോള്‍ സര്‍വ്വേയില്‍ പറയുന്നു. അസമില്‍ ബിജെപി അധികാരത്തിലെത്തുമെന്ന്ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ മമത വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി, ടൈംസ് നൗ എക്സിറ്റ് പോള്‍ സര്‍വെകള്‍ പറയുന്നു. 88 മുതല്‍ 101 സീറ്റുവരെ നേടുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്.
ബംഗാളില്‍ ഇടതും-കോണ്‍ഗ്രസും ചേര്‍ന്ന് 110 സീറ്റ് നേടുമെന്ന്എബിപി എക്സിറ്റ് പോള്‍ പറയുമ്പോള്‍ ഇടതുപക്ഷം 75 സീറ്റ് നേടി നില മെച്ചപ്പെടുമെന്ന്ടൈംസ് നൗ എക്സിറ്റ് പോള്‍ പറയുന്നു. അതേസമയം, ബംഗാളില്‍ മമതാ ബാനര്‍ജി 253 സീറ്റുമായി വന്‍ജയം നേടുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍ സര്‍വെ പറയുന്നത്.
അസമില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോളും പ്രവചിക്കുന്നു. എബിപി എക്സിറ്റ് പോള്‍ 81 സീറ്റാണ് അസമില്‍ ബിജെപിക്ക് പ്രവചിക്കുന്നത്.