തിരുവനന്തപുരം: സംസ്ഥാനത്ത് ചില മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയെന്ന് ഡല്‍ഹി ആസ്ഥാനമായി പി ആര് കമ്പനി നടത്തിയ എക്സിറ്റ് പോള്‍. 73 നും 76 നും ഇടയില്‍ സീറ്റുനേടി യുഡിഎഫ് തുടര്‍ ഭരണമുണ്ടാകുമെന്നാണ് വിവിധ മണ്ഡലങ്ങളിലെ എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. നേരത്തെ നടത്തിയ അഭിപ്രായ സര്‍വ്വേകള്‍ക്ക് വിഭിനമായാണ് എക്സിറ്റ്പോള്‍ ഫലം സൂചിപ്പിക്കുന്നത്. ഇടതു മുന്നണിയ്ക്ക് 65 മുതല്‍ 68 സീറ്റുകള്ക്കിടയിലാണ് എക്സിറ്റ് പോള്‍ നല്‍കുന്നത്.
കെ ബാബു, കെസി ജോസഫ്, തുടങ്ങിയ മന്ത്രിമാര്‍ തോല്‍ക്കുമെന്നും സര്‍വ്വേ പറയുന്നു. ബിജെപി മുന്നണി കേരളത്തില്‍ സീറ്റുനേടുമെന്നാണ് വോട്ടര്‍മാരുടെ അഭിപ്രായ പ്രകടനത്തില്‍ നിന്നും വിലയിരുത്തുന്നത്. നേമത്ത് ഒ രാജഗോപാലിന് മുന്‍തൂക്കമെന്നാണ് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നത്. ഉദുമയില്‍ കെ സുധാകരന് അട്ടിമറി വിജയം നേടും. അബ്ദുള്ള കുട്ടി തലശ്ശേരിയില്‍ ഷംസീറിനെ പരാജയപ്പെടുത്തും. തൃപ്പൂണിത്തറയില്‍ എം സ്വരാജ് കെ ബാബുവിനെ പരാജയപ്പെടുത്തും.
കേരളത്തില്‍ ഇടതുമുന്നണിയ്ക്കുള്ള വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായതാണ് കോണ്‍ഗ്രസിന് നേട്ടമായി മാറുകയെന്നാണ് വിലയിരുത്തലുകള്‍. ഈഴവ വോട്ടുകളില്‍ കാര്യമായ അടിയൊഴുക്കള്‍ ഉണ്ടായി എന്ന എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. ഇടതുമുന്നണിയുടെ പരാജയത്തിന് പ്രധാന കാരണം ഇതായിരിക്കാമെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് 74 ശതമാനം പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ വോട്ടര്‍മാര്‍ ഇടതുമുന്നണിയെ പിന്തുണച്ചെങ്കിലും പരമ്പരാഗത വോട്ടുകള്‍ കോണ്‍ഗ്രസിന് തുണയായി മാറി. ന്യൂന പക്ഷ വോട്ടുകള്‍ കാര്യമായി ഇടതുമുന്നണിയെ സാഹിയിച്ചില്ലെന്ന് വേണം വിലയിരുത്താന്‍, അപ്രതീക്ഷിതമായി പല മണ്ഡലങ്ങളും ഇരുമുന്നണികള്‍ക്കും കൈവിട്ടിട്ടുണ്ട്.