കേരളത്തിലെ അവിഹിതങ്ങൾ രക്തം ചീന്തുന്നു; കാരണങ്ങൾ തേടി മാനസികാരോഗ്യ വിഭാഗം

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ കുടുംബ ബന്ധങ്ങളുടെ ആഴം അവിഹിത ബന്ധങ്ങളിൽ രക്തം വീഴ്ത്തുന്നതായി റിപ്പോർട്ട്. വിവാഹേതരബന്ധങ്ങൾ കേരളീയ സംസ്‌കാരത്തിന് യോജിച്ചതല്ല. അതുകൊണ്ട് തന്നെ ഇത്തരം ബന്ധങ്ങൾ വ്യക്തികളോ സമൂഹമോ അംഗീകരിക്കുന്നില്ല. ആനുകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിവാഹേതരബന്ധങ്ങളും അതേത്തുടർന്നുള്ള കൊലപാതകങ്ങളും വർധിക്കുന്നതായി വിലയിരുത്താം.പുനലൂർ സ്വദേശിയായ യുവാവിനെ ഓസ്‌ട്രേലിയയിലെ മെൽബണിൽ വച്ച് കാമുകന്റെ സഹായത്തോടെ ഭാര്യ കൊലപ്പെടുത്തിയ സംഭവം ലോകമറിഞ്ഞിട്ട് ഏറെനാളുകളായിട്ടില്ല. വിവാഹേതരബന്ധങ്ങളെത്തുടർന്നുള്ള കൊലപാതങ്ങളിൽ ഒന്ന് മാത്രമാണിത്. അറിയപ്പെടാതെ പോകുന്ന നിരവധി അനുഭവങ്ങൾ ഇത്തരത്തിലുണ്ട്. ദാമ്പത്യബന്ധത്തോളം കെട്ടുറപ്പുള്ള ബന്ധം മറ്റൊന്നില്ല. ദാമ്പത്യം പവിത്രമായ ബന്ധത്തിന്റെ അടയാളമാണ്. ജീവിതത്തിന്റെ പങ്കുവയ്ക്കലാണ്. ഈ തിരിച്ചറിവുകൾ ഇന്ന് പലർക്കുമില്ല. വിവാഹേതര ബന്ധങ്ങളും അതേ തുടർന്നുണ്ടാകുന്ന കൊലപാതകങ്ങളും ദിനംപ്രതി വർധിക്കുന്നതും അതുകൊണ്ട് തന്നെയാണ്.
ഭാര്യ= ഭർത്തൃബന്ധത്തിന്റെ പൂർണത തിരിച്ചറിയാതെ പോകുമ്പോഴാണ് വിവാഹേതര ബന്ധങ്ങൾ ഉടലെടുക്കുന്നത്. വിവാഹേതരബന്ധങ്ങൾക്കു തുടക്കമിടുന്ന ദാമ്പത്യപ്രശ്‌നങ്ങളും കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്ന മനോദൗർബല്യങ്ങളും ഏറെ ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. പരസ്പരം സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവയ്ക്കാൻ കഴിയുന്നതാകണം ദാമ്പത്യജീവിതം. അവിടെയാണ് ഭാര്യ- ഭർത്തൃബന്ധത്തിന്റെ വിജയം. കുറ്റങ്ങളും കുറവുകളും മാത്രം കണ്ടെത്തുന്നിടത്ത് മാനസിക അടുപ്പം കുറയും.
പ്രശ്‌നങ്ങൾ കേൾക്കാനും ആശ്വാസവാക്കുകൾ കേൾക്കാനും എല്ലാവരും കൊതിക്കും. ഇവയൊക്കെ പങ്കാളിയുടെ ഭാഗത്ത് നിന്ന് ലഭിക്കാതെ വരുമ്പോൾ വിവാഹേതരബന്ധങ്ങളിലേക്ക് പോകുന്നവരാണ് ഭൂരിഭാഗവും. അടിസ്ഥാനപരമായി ഇവയൊക്കെ പറയാമെങ്കിലും വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് പല കാരണങ്ങൾ വിവാഹേതരബന്ധങ്ങൾക്ക് കാരണമാകാം. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ ശൃംഖലകളും ആപ്പുകളും സ്വകാര്യജീവിതത്തിൽ കൂടുതൽ സ്വീകാര്യത നേടിയതും ദാമ്പത്യബന്ധങ്ങളിൽ അകൽച്ചകളുണ്ടാക്കുന്നുണ്ട്.
സ്ത്രീയെയും പുരുഷനെയും വിവാഹേതരബന്ധങ്ങളിലേക്ക് എത്തിക്കുന്നതിന്റെ കാരണങ്ങൾ പലതാണ്. പരമപ്രധാനമായി വിലയിരുത്തപ്പെടുന്നത് ദാമ്പത്യപ്രശ്‌നങ്ങളാണെന്നു മാത്രം. ദാമ്പത്യജീവിതത്തിലെ പൊരുത്തക്കേടുകൾ മറ്റു ബന്ധങ്ങൾക്കുള്ള പ്രേരണയായി മാറാം. ദാമ്പത്യപ്രശ്‌നങ്ങളെന്നു ഒറ്റവാക്കിൽ പറഞ്ഞാൽ തീരുന്നതല്ല, ഭാര്യ=ഭർത്തൃ ബന്ധത്തിലെ പൊരുത്തക്കേടുകൾ. ദാമ്പത്യജീവിതത്തിൽ പരസ്പര ധാരണകൾ ഇല്ലതാകുമ്പോൾ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് സ്വാഭാവികമാണ്.
കുടുംബബന്ധങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് പരസ്പരം അംഗീകരിക്കുവാനും അഭിനന്ദിക്കുവാനും കഴിഞ്ഞാൽ ദാമ്പത്യബന്ധങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. എന്നാൽ വൈവാഹിക ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന നിരവധി കാരണങ്ങൾ ഇന്നുണ്ട്. ദാമ്പത്യജീവിതമെന്നത് വിഭിന്ന സാഹചര്യങ്ങളിൽ ജീവിച്ചവർ ഒന്നിക്കുന്നതാണ്. വ്യത്യസ്ത ചുറ്റുപാടുകളിൽ ജീവിച്ചു വന്നവർ ഒരുമിെച്ചാരു ജീവിതം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചേർച്ചക്കുറവുകൾ നിരവധിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top