പൃഥ്വിരാജ് നായകനായ എസ്ര മികച്ച പ്രതികരണത്തോടെ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ അതേസമയം എസ്രയുടെ കഥയും സസ്പെന്‍സും ഫേസ്ബുക്കിലൂടെയും വാട്സ് ആപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ സിനിമയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരോട് പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അവരോടുള്ള നയം വ്യക്തമാക്കി.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
പ്രേക്ഷകരോട് വലിയ നന്ദിയും അപേക്ഷയമുണ്ട്. എസ്രയുടെ കഥയും സസ്പെന്‍സും വെളിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പ്രചരിക്കുന്നുണ്ട്. തിയറ്ററുകളില്‍ ചെന്ന് സിനിമ കാണുമ്പോഴുള്ള അനുഭവത്തെ ഇത് നശിപ്പിക്കും. മലയാളത്തിലെ വ്യത്യസ്തമായ ഒരു ചുവടുവെയ്പ്പ് നടത്താന്‍ സാധിച്ചതില്‍ ഒരു നടനെന്ന നിലയില്‍ അഭിമാനമുണ്ട്. പക്ഷേ സിനിമയെ നശിപ്പിക്കുന്ന പ്രവണത നിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു. ഒരു സിനിമയ്ക്ക് കേരളത്തില്‍ കിട്ടുന്ന മികച്ച വരവേല്‍പ്പ് എസ്രയ്ക്കും നല്‍കിയതില്‍ നന്ദിയുണ്ട്.