പാകിസ്താന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുമെന്ന് അമേരിക്ക; നടപടി ഇന്ത്യ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍

ഇന്ത്യ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ പാകിസ്താന്‍ എഫ്16 വിമാനം ഉപയോഗിച്ചത് അന്വേഷിക്കുന്നതായി അമേരിക്ക. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. എഫ്16 വിമാനം ഉപയോഗിച്ചതിന് ഇന്ത്യ തെളിവ് കൈമാറിയിരുന്നു. അമേരിക്കയുമായുളള ആയുധ കരാര്‍പ്രകാരം ഭീകരവിരുദ്ധ നടപടികള്‍ക്കുമാത്രമേ പാകിസ്താന് എഫ്16 വിമാനം ഉപയോഗിക്കാനാകൂ. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയ്‌ക്കെതിരെ എഫ്.16 വിമാനം ഉപയോഗിച്ചെന്നാണ് ഇന്ത്യന്‍ വാദം.

അതിര്‍ത്തിക്കുളളില്‍ വീണ വിമാനത്തിന്റെ അവശിഷ്ടങ്ങളടക്കമുളള തെളിവുകള്‍ പുറത്തുവിട്ടിരുന്നു. അതേസമയം, പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാകിസ്താന്‍ അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്.

ജെയ്‌ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെഭങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ ജെയ്‌ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാകിസ്താന് കൈമാറിയിരുന്നു. വിവിധ ജെയ്‌ഷെ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നാണ് സൂചന.

പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജെയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാകിസ്താന്‍ തയാറല്ല എന്നാണ് ഖുറേഷിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.

Top