ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലക്കെതിരെ വിവാദ നിലപാടുമായി ബിജെപി അനുകൂല അധ്യാപകര്‍ രംഗത്ത്. ‘ആസൂത്രിത പെണ്‍വാണിഭ സംഘങ്ങളുടെ കേന്ദ്രമാണെ് സര്‍വകലാശാലയെന്നാണ് പതിനൊന്നോളം വരുന്ന അധ്യാപകര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
200ല്‍ അധികം പേജ് വരുന്ന റിപ്പോര്‍ട്ട് യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനു സമര്‍പ്പിച്ചിരിക്കുന്നത്. ജെഎന്‍യു: അരാജകത്വത്തിന്റെയും ഭീകരതയുടെയും സങ്കേതം എന്ന പേരിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി പെണ്‍വാണിഭ സംഘങ്ങളുടെ കേന്ദ്രമാണ്.
1000ല്‍ അധികം വിദ്യാര്‍ഥികളെ ഇവിടെ മദ്യപിച്ചതിനും അസാന്മാര്‍ഗിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടതിനും ശിക്ഷിച്ചിട്ടുണ്ട്. ഇവരില്‍ നിന്ന് 2000 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കിയിട്ടുണ്ട്. ഹോസ്റ്റലുകളാണ് ഇതിന്റെ കേന്ദ്രം. ഹോസ്റ്റല്‍ ഗേറ്റില്‍നിന്നു നോക്കിയാല്‍ നിരവധി മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നത് കാണാന്‍ കഴിയും. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് ആണ്‍കുട്ടികളെയും ആണ്‍കുട്ടികളുടെ ഹോസറ്റലില്‍ നിന്ന് പെണ്‍കുട്ടികളെയും പിടികൂടിയിട്ടുണ്ട്.ഹോസ്റ്റല്‍ മെസില്‍പോലും ലൈംഗിക തൊഴിലാളികള്‍ വിഹരിക്കുന്നു.
ഇവര്‍ പെണ്‍കുട്ടികളെ തങ്ങളുടെ സംഘത്തിലേക്ക് ആകര്‍ഷിക്കുന്നതു മാത്രമല്ല, ആണ്‍കുട്ടികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. രാത്രികളില്‍ ഹോസ്റ്റലിനുചുറ്റും ആഡംബര കാറുകള്‍ കറങ്ങിത്തിരിയുന്നു. ചില സെക്യൂരിറ്റി ഓഫീസര്‍മാര്‍ക്കും പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ട്‌റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെ വിദ്യാര്‍ഥികളും മറ്റ് ജെഎന്‍യു അധ്യാപകരും പരിഹസിച്ചു തള്ളി. ആരോപണങ്ങളെ അടിസ്ഥാനമില്ലാത്തത് എന്നു വിശേഷിച്ച ചില അധ്യാപകര്‍, ജെഎന്‍യുവിന്റെ പരമ്പരാഗത സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണ് ഇതെന്ന് ആരോപിച്ചു.