ഫെയ്‌സ്ബുക്കിലൂടെ ബ്ലാ്ക്ക്‌മെയിൽ: ഒറ്റ രാത്രിയ്ക്കു 25 ലക്ഷം രൂപ വിലയിട്ട പെൺകുട്ടി പിടിയിൽ

ക്രൈം ഡെസ്‌ക്

ലഖ്‌നൗ: ഫെയ്‌സ് ബുക്കിൽ വ്യാജ ഐഡി നിർമിച്ച് പുരുഷൻമാരെ ലൈംഗിക ചാറ്റിൽ കുടുക്കി ലക്ഷങ്ങൾ തട്ടുന്ന പെൺകുട്ടി പിടിയിൽ. ഇത്തരത്തിൽ ഒറ്റ രാത്രിയ്ക്കു 25 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുർഗാവൂൺ സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഉഷ ഗുജ്ജാർ എന്ന പെൺകുട്ടിയെ യുവാവ് പരിചയപ്പെട്ടത് ഫെയ്‌സ്ബുക്ക് വഴിയാണ്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ആഗസ്റ്റ് 8ന് യുവാവ് പെൺകുട്ടിയെ കാണാനായി ജയ്പൂരിലെത്തുകയും ചെയ്തു.
അന്ന് രാത്രി മുഴുവൻ നഗരത്തിലെ ഹോട്ടലിൽ പെൺകുട്ടിയോടൊപ്പം യുവാവ് ചെലവഴിച്ചു. പിറ്റേന്ന് രാവിലെ പെൺകുട്ടി യുവാവിനോട് തനിക്ക് 25 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. പണം തന്നില്ലെങ്കിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട കാര്യം പുറത്ത് പറയുമെന്നും പൊലീസിൽ പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്ന യുവാവ് പണം ഏർപാടാക്കി പെൺകുട്ടിക്ക് നൽകുകയായിരുന്നു. ഇനി മേലിൽ പണം ആവശ്യപ്പെടില്ലെന്ന കരാർ എഴുതി നൽകി ഇരുവരും പിരിയുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി യുവാവിനെ വീണ്ടും ഫോണിൽ വിളിച്ച് 18 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ തന്നെ പീഡിപ്പിച്ചതായി പരാതി നൽകുമെന്നും ഭീഷണിപ്പെടുത്തി.
ഇതോടെ യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം ഇയാൾ രണ്ട് ലക്ഷം രൂപ പെൺകുട്ടിക്ക് നൽകി. കാറിലിരുന്ന് പണം എണ്ണുന്നതിനിടയിൽ പൊലീസ് എത്തി പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലാൽ കോട്ടിയിലെ കോളേജിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. പിന്നീട് പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റലിൽ പൊലീസ് നടത്തിയ റെയ്ഡിൽ 27 ലക്ഷം രൂപ കണ്ടെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top