ഫെയ്‌സ്ബുക്കില്‍ പരിചയപ്പെട്ടു; ബ്ലാംഗൂരിലേയ്ക്ക് ക്ഷണിച്ച് സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി: ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട എളങ്കുന്നപ്പുഴ സ്വദേശിയായ പതിനേഴുകാരിയെ ബംഗളൂരുവിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ മംഗലാപുരം സ്വദേശിയായ യുവാവിനെ ഞാറക്കല്‍ പൊലീസ് അറസ്റ്റ്‌ചെയ്തു. മംഗലാപുരം ബന്ത്വാല്‍കടമ്പു വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ അന്‍സാറാ(22)ണ് അറസ്റ്റിലായത്.

ബംഗളൂരുവില്‍ ഫ്രൂട്ട്സ്റ്റാള്‍ ജീവനക്കാരനാണ്. ഒരുവര്‍ഷംമുമ്പാണ് യുവാവ് ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി സൌഹൃദമുണ്ടാക്കിയത്. കഴിഞ്ഞമാസം എട്ടിന് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായി. അച്ഛന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഞാറക്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 22ന് എറണാകുളം സൌത്ത് റെയില്‍വേസ്റ്റേഷനില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി വ്യക്തമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുവാവ് ക്ഷണിച്ചതിനെത്തുടര്‍ന്ന് ബംഗളൂരുവില്‍ പോയി തിരിച്ചെത്തിയതാണെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അഞ്ചുദിവസം ഒരുമിച്ച് താമസിച്ചശേഷം തിരികെയെത്തിയപ്പോഴാണ് പൊലീസ് കണ്ടെത്തിയത്.

പീഡനം, കുട്ടികളോടുള്ള അതിക്രമം എന്നീ വകുപ്പുകള്‍ ചുമത്തി യുവാവിനെതിരെ കേസെടുത്തു. ഞാറക്കല്‍ സിഐ കെ ഉല്ലാസും ആലുവ സൈബര്‍സെല്‍ ഉദ്യോഗസ്ഥരുംചേര്‍ന്ന് പ്രതിയെ ബംഗളൂരുവില്‍നിന്നും തന്ത്രപൂര്‍വം എറണാകുളത്തെത്തിച്ച് അറസ്റ്റ്‌ചെയ്യുകയായിരുന്നു.
ഞാറക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു. അന്വേഷണസംഘത്തില്‍ എഎസ്‌ഐ ഭഗവല്‍ദാസ്, സിപിഒമാരായ എം ആര്‍ രാജേഷ്, ബിനു മലയാറ്റൂര്‍, പ്രീജന്‍ എന്നിവരും ഉണ്ടായിരുന്നു

Top