പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ നാട്ടിലെ സ്ത്രീകളുടെ മടിക്കുത്തഴിക്കലാണെന്ന് കരുതിയോ; വടക്കാഞ്ചേരിയിലെ സിപിഎം നേതാവിന് ഫേയ്‌സ്ബുക്കില്‍ പൊങ്കാല

തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ യുവതി പേരുവെളിപ്പെടുത്തിയ സിപിഎം നേതാവിനു ഫേയ്‌സ് ബുക്കില്‍ പൊങ്കാല. തെറിവിളിയും പൊങ്കാലയും രൂക്ഷമായതോടെ പി എന്‍ ജയന്തന്‍ ഫേയ്‌സ്ബുക്ക് പൂട്ടി രക്ഷപ്പെട്ടു.

ഫേസ്ബുക്കില്‍ ജയന്തന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ താഴെ കമന്റ് ആയാണ് തെറിവിളിയുമായി ആളുകള്‍ രംഗത്തെത്തിയത്. തെറിവിളി രൂക്ഷമായതോടെ പ്രൈവസി സെറ്റിങ്‌സ് മാറ്റി ജയന്തന്‍ മുങ്ങി. തന്റെ ടൈംലൈനില്‍ മറ്റുള്ളവര്‍ക്ക് പോസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ജയന്തന്‍ ആദ്യം ഒഴിവാക്കിയത്. വൈകാതെ കമന്റ് ബോക്‌സും പൂട്ടിക്കെട്ടി ജയന്തന്‍ രക്ഷപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാര്‍ത്താ സമ്മേളനത്തിലൂടെ വീട്ടമ്മ കാര്യങ്ങള്‍ എല്ലാം വെളിപ്പെടുത്തിയതു മുതല്‍ ജയന്തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് ബോക്സ് തെറിവിളി കൊണ്ട് നിറഞ്ഞിരുന്നു. ആളുകള്‍ പരിധിവിട്ട് കമന്റു ചെയ്തപ്പോള്‍ അതിന്റൈ പ്രൈവസി മാറ്റാതെ ജയന്തനു വേറെ വഴി ഒന്നും ഇല്ലായിരുന്നു.

ഞങ്ങളും പാര്‍ട്ടിക്കാര്‍ തന്നെയാണ്, പക്ഷ്, ഇങ്ങനൊരു കാര്യത്തില്‍ കൂട്ടു നില്‍ക്കില്ലെന്നാണ് ചിലരുടെ കന്റുകള്‍. നമുക്ക് ഒന്നിച്ചു നില്‍ക്കാം ഈപ്രതികളെ പിടിക്കും വരെ ഒറ്റകെട്ടായി നമുക് അണിചേരാം നള വേറൊരു പെങ്ങന്മാര്‍ക്കും ഈഅവസ്ത്തവരാലും ഈപ്രതികള്‍ കുടുങ്ങും വരെ രാഷ്ട്ട്രയം മാറ്റിവച്ചു നമുക്ക് മുന്നേറാം..എന്നും ആളുകള്‍ കമന്റ് ചെയ്യുന്നു.JAYANTHAN-FACE

വടക്കാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് പുറം ലോകം അറിഞ്ഞത്. രണ്ടു വര്‍ഷമായി താന്‍ അനുഭവിക്കുന്ന മാനസികപീഡനം യുവതി ഭാഗ്യലക്ഷ്മിയോടു തുറന്നു പറയുകയായിരുന്നു. വടക്കാഞ്ചേരിയിലെ കൗണ്‍സിലറായ പിഎന്‍ ജയന്തനും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്നു ഇന്നു തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തിലും യുവതി ആവര്‍ത്തിച്ചു. നാലുപേരുടെ പേരുകളാണ് യുവതി വെളിപ്പെടുത്തിയത്.
2014-ലാണ് പീഡനത്തിനിരയായത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ പ്രതികള്‍ വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടു പോയി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു പരാതി. പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് വാക്കുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്‌തെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം ആരോപണം ജയന്തന്‍ നിഷേധിച്ചു.

യുവതി തനിക്കെതിരെ ആരോപണം ഉന്നയിച്ചത് കള്ള പരാതിയാണെന്നു ജയന്തന്‍ പറഞ്ഞു. യുവതി ആരോപണം ഉന്നയിക്കുന്നത് മറ്റെന്തോ കാര്യത്തിനാണ്. ആരോപണം കെട്ടിച്ചമച്ചതാണ്. തനിക്ക് ഈ സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. സ്ത്രീകള്‍ വിചാരിച്ചാല്‍ എന്തും ചെയ്യാവുന്ന അവസ്ഥയാണുള്ളതെന്നും ജയന്തന്‍ പ്രതികരിച്ചു.
ജയന്തന്റെ ഫേസ്ബുക്ക് കമന്റ് ബോക്സില്‍ വന്ന ചില കമന്റുകള്‍…

നമുക്ക് ഒന്നിച്ചു നില്‍ക്കാം ഈപ്രതികളെ പിടിക്കും വരെ ഒറ്റകെട്ടായി നമുക് അണിചേരാം നള വേറൊരു പെങ്ങന്മാര്‍ക്കും ഈഅവസ്ത്തവരാലും ഈപ്രതികള്‍ കുടുങ്ങും വരെ രാഷ്ട്ട്രയം മാറ്റിവച്ചു നമുക്ക് മുന്നേറാം..
നല്ല തന്തക്ക് പിറക്കാത്തതിന്റെകുഴപ്പമാഇതൊക്കെ… മോന്‍.

പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ നാട്ടിലെ സ്ത്രീകളുടെ മടിക്കുത്തഴിക്കലാണെന്ന് കരുതിയോ നീ..
2 ദിവസത്തെ വാര്‍ത്ത പേരിന് ഒരു കേസ് സഖാവിനു ഒന്നും സംഭവിക്കില്ല. ഇത് കേരളമാണ്. ഒരു രാഷ്ട്രീയക്കാരനും ശിക്ഷിക്കപ്പെടില്ല. (ചരിത്രത്തില്‍ ഒരു പിള്ളക്ക് കിട്ടിയ ശിക്ഷ അറിയാം).
സഖാവ് ജയന്തന്‍ സാമ്പത്തിക വിഷയം പറഞ്ഞതിനു പകരം ഭാഗ്യലക്ഷ്മിയുടെ പിന്നില്‍ സംഘപരിവാര്‍ അജണ്ട ആണെന്ന് പറഞ്ഞാല്‍ പോരെ…

Top