ഫേയ്‌സ് ബുക്ക് വീണ്ടും പണിമുടക്കി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സ്‌പെയിന്‍, ഇറ്റലി, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫെയ്‌സ്ബുക്ക് പണിമുടക്കിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ഫീഡ് കിട്ടുന്നില്ലെന്നാണ് മിക്കവരും പരാതിപ്പെട്ടത്. DownDetector.com വെബ്‌സൈറ്റിന്റെ കണക്കുകള്‍ പ്രകാരം നിരവധി രാജ്യങ്ങളില്‍ കുറച്ചു സമയത്തേങ്കിലും ഫെയ്‌സ്ബുക്ക് നിശ്ചലമായി എന്നാണ് കാണിക്കുന്നത്. ബ്രിട്ടീഷ് സമയം രാവിലെ 9.30 നാണ് ഫെയ്‌സ്ബുക്ക് സര്‍വറുകള്‍ പണിമുടക്കിയത്.
ചില ഭാഗങ്ങളില്‍ കാര്യമായി തന്നെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ഇന്ത്യയില്‍ ഭാഗികമായിരുന്നു. ന്യൂസ് ഫീഡിലെ പ്രശ്‌നങ്ങളാണ് മിക്കവരും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പണിമുടക്കിയതോടെ ട്വിറ്റര്‍ സജീവമായി. മിക്കവരും ചോദിക്കുന്നത് ഫെയ്‌സ്ബുക്കിനു എന്തു സംഭവിച്ചു എന്നാണ്. #facebookdown എന്ന ഹാഷ്ടാഗില്‍ ലക്ഷകണക്കിനു ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടത്.