ഫെയ്സ്ബുക്ക് സുഹൃത്തും സഹോദരന്‍മാരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായി 23 കാരിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഉറ്റ സുഹൃത്തായ സോനു എന്നായാളാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സോനു പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച ശേഷം സഹോദരന്‍മാരോടൊപ്പം ബലാത്സംഗം ചെയ്തുവെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതികള്‍ ഇത് കാണിച്ച് സോനുവിനെ വിവാഹം കഴിക്കാന്‍ ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സോനുവിനും ബന്ധുക്കളായ പത്ത് പേര്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Tags: facebook cheating