സ്വന്തം ലേഖകൻ
ഹൈദ്രബാദ്: ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ട വിദേശിയായ ഭാര്യയെ വ്യവസായി കൊലപ്പെട്ടി കഷണങ്ങളാക്കി സ്യൂട്ട് കെയ്‌സിനുള്ളിലാക്കി കത്തിച്ചു. പതിനാറ് കഷണങ്ങളാക്കിയ ശേഷം മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഇവരെ പിടികൂടി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഹൈദ്രബാദിലെ വ്യവസായി രൂപേഷ് കുമാർ മോഹാനി(36)യെയാണ് ഹൈദ്രബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയും കോംഗോ സ്വദേശിയുമായ സിൻന്തിനയെയാണ് രൂപേഷ്‌കുമാർ കൊലപ്പെടുത്തിയത്.
സംഭവത്തെപ്പറ്റി ഹൈദ്രബാദ് പൊലീസ് പറയുന്നത് ഇങ്ങനെ, കോംഗോയിൽ വച്ചു പരിചയപ്പെട്ട രൂപേഷും, സിൻന്തിനയും 2008 ലാണ് പരിചയപ്പെടുന്നത്. കോംഗോയിൽ ക്ലബ് ഡാൻസറായിരുന്ന സിൻന്തിന രൂപേഷിനൊപ്പം ജീവിക്കാൻ തീരുമാനിച്ചാണ് ഹൈദ്രബാദിലേയ്ക്കു പോന്നത്. എട്ടു വർഷത്തോളം ഒന്നിച്ചു ജീവിച്ച ഇവർക്കു ഒരു കുട്ടിയുമുണ്ട്.
ആറു മാസത്തിലേറെയായി ഫെയ്‌സ്ബുക്കിൽ ഫ്രഞ്ച് സ്വദേശിയുമായി ഭാര്യ ചാറ്റ് ചെയ്യുന്നതിനുള്ള വിവരം രൂപേഷ് കണ്ടെത്തിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ രണ്ടു തവണ വാക്കേറ്റവും ഉണ്ടായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രൂപേഷ് സിൻന്തിന്റെ ഫെയ്‌സ്ബുക്കിൽ ഫ്രഞ്ച് സ്വദേശിയുമായുള്ള ചാറ്റ് വിശദാംശങ്ങൾ കണ്ടത്. അഞ്ചു വയസുള്ള കുട്ടിക്കൊപ്പം ഫ്രഞ്ച് സ്വദേശിയോടൊപ്പം പോകുന്നതിനാണ് ഭാര്യ പദ്ധതി തയ്യാറാക്കിയത്. ഇതിനിടെയുണ്ടായ വാക്കേറ്റത്തിനിടെ ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു.
തുടർന്നു മൃതദേഹം പല കഷണങ്ങളായി സ്യൂട്ട് കേസിനുള്ളിൽ ഒളിപ്പിച്ചു വച്ചു. പിന്നീട് തെളിവു നശിപ്പിക്കുന്നതിനായി സ്യൂട്ട് കേസ് പല സ്ഥലങ്ങളിൽ എത്തിച്ചു കത്തിക്കുകയായിരുന്നു. രുപേഷിന്റെ കാറിൽ കണ്ട രക്തകറയാണ് കേസിൽ നിർണായക തെളിവായത്. ഇതേ തുടർന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് നിർണായക തെളിവ് ലഭിച്ചത്.