ന്യുഡല്‍ഹി :പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള സൈനിക ക്യാമ്പുകളില്‍ അത്യാധുനിക റാഫേല്‍ ജെറ്റുകളെ സജ്ജീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയുമായുള്ള ബന്ധം അത്രത്തോളം ഊഷ്മളമല്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ പുതിയ നീക്കം. ഹരിയാനയിലെ അംബാലയിലേയും പശ്ചിമബംഗാളിലെ ഹസിമാരയിലേയും വ്യോമസേനാ താവളങ്ങളില്‍ റാഫേല്‍ ജെറ്റുകളെ വിന്യസിക്കാനാണ് സേനയുടെ തീരുമാനം.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ഫ്രഞ്ച് പ്രതിരോധ കമ്പനിയില്‍ നിന്നും 36 റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള 60,000 കോടിയുടെ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. കിഴക്ക്, പടിഞ്ഞാറ് അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്ത്യ റാഫേല്‍ പോര്‍വിമാനങ്ങളെ വാങ്ങിയത്. 18 റാഫേല്‍ പോര്‍വിമാനങ്ങള്‍ അടങ്ങിയ ഒരു സേനാവ്യൂഹം അംബാലയിലും അത്രതന്നെ റാഫേല്‍ വിമാനങ്ങളടങ്ങിയ സേനാവ്യൂഹം ഹാഷിമാരയിലും വിന്യസിക്കാനാണ് തീരുമാനം.
പാക്കിസ്ഥാനുമായി നിരന്തരം സംഭവിക്കുന്ന നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനപരമായ പട്രോളിംഗുമാണ് ഇന്ത്യയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്. യുപിയിലെ സരസ്വ വ്യോമതാവളത്തില്‍ ഒരു സേനാവ്യൂഹത്തെ വിന്യസിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ഇത് നീണ്ടുപോയതോടെ അംബാലയിലേക്ക് മാറ്റുകയായിരുന്നു. മിഗ് 27 പോര്‍വിമാനങ്ങള്‍ക്ക് പകരക്കാരായാണ് റാഫേല്‍ പോര്‍വിമാനങ്ങള്‍ വരുന്നത്. പ്രത്യേക സാഹചര്യം സാഹചര്യം കണക്കിലെടുത്ത് റാഫേല്‍ പോര്‍വിമാനങ്ങള്‍ എത്രയും വേഗം കൈമാറണമെന്ന് ഇന്ത്യ ഫ്രഞ്ച് പ്രതിരോധ ഫ്രഞ്ച് പ്രതിരോധ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 2019 സെപ്തംബറോടെയാകും റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യക്ക് പൂര്‍ണ്ണമായും കൈമാറുക. റാഫേല്‍ പോര്‍വിമാനങ്ങളുടെ വരവോടെ ഇന്ത്യന്‍ അതിര്‍ത്തികള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്….