സിനിമാ ലേഖകൻ
ചെന്നൈ: ഫഹദ് ഫാസിൽ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. തമിഴിലെ പ്രമുഖ സംവിധായകനായ മോഹൻ രാജയുടെ ചിത്രത്തിലൂടെയാണ് ഫഹദിന് തമിഴിലേക്കുള്ള വഴി തുറക്കുന്നത്. ഇതു സംബന്ധിച്ച വാർത്ത മോഹൻ രാജ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തിരക്കഥ സംബന്ധിച്ച് ഇരുവരും തമ്മിൽ ചർച്ച നടന്നതായും ഫഹദിനെ കോളിവുഡിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നുമാണ് ട്വീറ്റ്. സന്തോഷ് സുബ്രഹ്മണ്യം, വേലായുധം, തനി ഒരുവൻ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് മോഹൻ രാജ. ഫഹദിനെക്കൂടാതെ ചിത്രത്തിൽ ശിവകാർത്തികേയൻ, നയൻതാര തുടങ്ങിയവർ അഭിനേതാക്കളായെത്തുന്നുവെന്ന് നിർമാതാക്കളായ 24 എംഎം സ്റ്റുഡിയോസ് ട്വിറ്റർ അക്കൗണ്ടിലൂടെ നേരത്തെ അറിയിച്ചിരുന്നു.