പിറന്നാള്‍ ദിനത്തില്‍ ഫഹദിന് കിടിലം സര്‍പ്രൈസുമായി നസ്രിയ

മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളിലൊരാളായ ഫഹദ് ഫാസിലിന്റെ ജന്മദിനമാണ് ഇന്ന്. നിരവധി ആരാധകരും സിനിമാരംഗത്തുള്ള സുഹൃത്തുക്കളും താരത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഭാര്യ നസ്രിയയ്‌ക്കൊപ്പമാണ് ഇത്തവണയും താരം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിന്റെ പിറന്നാളിന് മുറിക്കാന്‍ വളരെ സ്‌പെഷ്യല്‍ ആയ ഒരു കേക്കും നസ്രിയ കരുതിയിരുന്നു. ഇരുവരുടെയും പിറന്നാള്‍ ആഘോഷവീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിവാഹശേഷം സിനിമയില്‍ നിന്ന് അകന്ന് നിന്ന നസ്രിയ അഞ്ജലി മേനോന്റെ കൂടെയിലൂടെ തിരിച്ചെത്തിയിരുന്നു. ഫഹദ് നായകനാകുന്ന പുതിയ ചിത്രം വരത്തന്റെ നിര്‍മ്മാണവും നടി തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ നസ്രിയ പാടുന്നുമുണ്ട്.

https://youtu.be/KhpOM44ldpU

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top