പുകവലിക്കാനും ഹോട്ട് ചുംബന സീന്‍ അഭിനയിക്കാനും താനില്ലെന്ന് ഫഹദ് ഫാസില്‍

ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റസ് ..അടുപ്പിച്ച് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുകയാണ് ഫഹദ് ഫാസില്‍. അണിയറയില്‍ നിര്‍മാതാവിന്റെ വേഷവുമുണ്ട് കുമ്പളങ്ങി െൈനെറ്റ്‌സില്‍ ഫഹദിന്റെ മികച്ച പ്രകടനം ഏവരെയും ഞെട്ടിച്ചിരുന്നു. ഇനിയുള്ള സിനിമകളില്‍ ലിപ്പ്‌ലോക്ക് രംഗങ്ങളും പുകവലിയും ഒഴിവാക്കാനൊരുങ്ങുകയാണ് ഫഹദ്.

ഒരു എഫ് എം റേഡിയോ അഭിമുഖത്തിനിടയിലാണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.ലിപ്ലോക്ക് രംഗങ്ങള്‍ നിര്‍ത്തുകയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനു ഞാന്‍ തുടങ്ങിയെന്നു പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു ഫഹദിന്റെ പ്രതികരണം. ലിപ്ലോക്ക് മാത്രമല്ല, പുകവലിയും താനിനി ചെയ്യുമെന്ന് തോന്നുന്നില്ലെന്നും താരം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഇതൊന്നും ആരെയും സ്വാധീനിക്കാന്‍ വേണ്ടിയല്ലല്ലോ. ഒരു സിനിമ കണ്ടിട്ട് നാളെ മുതല്‍ നന്നായി ജീവിക്കാമെന്ന് ആരും തീരുമാനിക്കുമെന്ന് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യവും കൊടുക്കേണ്ട കാര്യമില്ല. ‘ ഫഹദ് പറഞ്ഞു.

‘ഒരു സീനില്‍ ഒരു നടന്‍ വിവസ്ത്രനായി വന്നു നില്‍ക്കുന്നുണ്ടെങ്കില്‍ അത് ആ സിനിമയ്ക്കു വേണ്ടിയാണ്. അല്ലാതെ അയാളുടെ ലൈഫിലെ സ്റ്റേറ്റ്മെന്റ് ആയിട്ടൊന്നുമല്ല.. അവര്‍ വിശ്വസിക്കുന്ന ജോലി ചെയ്യുന്നതു കൊണ്ട് അതിനുള്ള ഗട്ട്സ് അവര്‍ക്കുണ്ടാകുന്നതാണ്.. സിനിമയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളിലും ശ്രദ്ധിക്കാതെ ആളുകളുടെ ശ്രദ്ധ ഇതിലേക്കാണ് കൂടുതല്‍ പോകുന്നത്. വരത്തനില്‍ പുക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതിനു ശേഷം ഞാന്‍ അത്തരം രംഗങ്ങള്‍ ചെയ്തിട്ടില്ല.’ ഫഹദ് വ്യക്തമാക്കി.

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ചാപ്പാകുരിശി’ലെ ലിപ് ലോക്ക് രംഗം ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു

Top