കൊച്ചി: 22 എഫ്.കെ കോട്ടയത്തില്‍ ചെയ്ത ‘തെറ്റ്’ തിരുത്താനുള്ള അവസരമാണ് തനിക്ക് ടേക്ക് ഓഫെന്ന് യുവതാരം ഫഹദ് ഫാസില്‍. 22 എഫ്.കെയില്‍ അഭിനയിച്ചതിന് ശേഷം നഴ്‌സുമാര്‍ തന്റെ മുഖത്തേക്ക് നോക്കാന്‍ ഭയന്നിരുന്നുവെന്നും ഫഹദ് പറഞ്ഞു. പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ പ്രചരണാര്‍ത്ഥം എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഫഹദ് തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് മനസ്സു തുറന്നത്.
‘ 22 ഫീമെയില്‍ കോട്ടയത്തിന് ശേഷം നഴ്‌സുമാര്‍ എന്റെ മുഖത്ത് നോക്കാറില്ല. ഒരു ഇന്ത്യന്‍ പ്രണയകഥ അഭിനയിക്കുമ്പോള്‍ കോട്ടയത്തെ ഒരു ആശുപത്രിയില്‍ പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ട അവിടുത്തെ ഹെഡ് നഴ്‌സ് ഈശോ എന്നു വിളിച്ചു കൊണ്ട് ഒരു സ്‌റ്റെപ്പ് പിന്നിലേക്ക് പോയി.’ ഫഹദ് പറയുന്നു. നഴ്‌സുമാരുടെ സേവനത്തെ എത്ര മഹത്വവത്കരിച്ചാലും മതിയാകില്ലെന്നും ടേക്ക് ഓഫ് തനിക്കൊരു തെറ്റു തിരുത്തലാണെന്നും താരം പറഞ്ഞു. അതേസമയം ചിത്രത്തിലെ മറ്റൊരു താരമായ കുഞ്ചാക്കോ ബോബന് പറയാനുണ്ടായിരുന്നത് ലിസി ആശുപത്രിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചായിരുന്നു. കുഞ്ചാക്കോ ബോബന്‍ ജനിച്ചത് ലിസി ആശുപത്രിയിലായിരുന്നു.
മഹേഷ് നാരാണന്‍ സംവിധാനം ചെയ്യുന്ന ടേക്ക ഓഫില്‍ ആസിഫ് അലി, പാര്‍വ്വതി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത് .