കൊച്ചി: ഫഹദ് ഫാസിലിന്റെ പേരില്‍ അഭിനേതാക്കളെ തേടിയ സോഷ്യല്‍ മീഡിയ പരസ്യത്തിനെതിരെ ഫാസില്‍ പോലീസില്‍ പരാതി നല്‍കി.
ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വന്ന പരസ്യം വ്യാജമാണെന്ന് പിതാവും സംവിധായകനുമായ ഫാസില്‍ പറഞ്ഞു. ഫഹദ് ഫാസിലിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുളള പോസ്റ്റാണ് നവമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജപ്രചരണവുമായി ബന്ധപ്പെട്ട് ഫാസില്‍ പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി.
ഫഹദിന്റെ കുട്ടിക്കാലത്തെ ചിത്രത്തോട് രൂപസാദൃശ്യമുള്ള കുട്ടികളെ ക്ഷണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നവമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇത്തരത്തിലൊരു സിനിമയെക്കുറിച്ചോ ഈ പോസ്റ്റിട്ടവരെക്കുറിച്ചോ ഫഹദിന് ഒന്നുമറിയില്ലെന്നും പൊലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയില്‍ ഫാസില്‍ വ്യക്തമാക്കി. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ബന്ധപ്പെട്ട് നമ്പറില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ സ്വച്ച് ഓഫായിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ള കുട്ടികളെ ചതിയില്‍പ്പെടുത്താനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായും ഫാസില്‍ പരാതിയില്‍ പറയുന്നു.