ആരോഗ്യത്തിനു ഭീഷണിയെന്നു റിപ്പോർട്ട് ഫെയർ ആൻഡ് ലവ്‌ലിയ്ക്കു നിരോധനം: നടപടി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിനെ തുടർന്ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഫെയർ ആൻഡ് ലൗവ്‌ലി ഫെയ്‌സ് ക്രീമിൽ അപകടകരമായ രീതിയിൽ സ്റ്റിറോയിഡുകൾ അടങ്ങിയിട്ടുണ്ടെന്നും, ഇതു ആരോഗ്യത്തിനു ഹാനികരമാകുമെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഫെയർ ആൻഡ് ലവ്‌ലി അടക്കം അപകടകരമായ രീതിയിൽ സ്റ്റിറോയിഡുകൾ അടങ്ങിയ എല്ലാ ഫെയ്‌സ് ക്രീമുകളും നിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. അമിതമായ അളവിൽ സ്റ്റിറോയിഡുകൾ കണ്ടെത്തിയ എല്ലാ ഫെയ്‌സ് ക്രീമുകൾക്കും നിരോധനം ഏർപ്പെടുത്തുന്നതിനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ വൃത്തങ്ങൾ ആലോചിക്കുന്നത്. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനേസേഷൻ നടത്തിയ പഠനത്തിലാണ് ഫെയർ ആൻഡ് ലവ്‌ലി അടക്കമുള്ള നിരവധി ഫെയ്‌സ് ക്രീമുകളിൽ സ്റ്റിറോയിഡിന്റെ അംശം അളവിലും അധികമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്, വെനേറോളജിസ്റ്റ്, ആൻഡ് ലെപ്രോളസിറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് നിരവധി ഫെയ്‌സ് ക്രീമുകളിൽ സ്റ്റിറോയിഡിന്റെ അംശം അനുവദിയമായതിലും കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തിയത്. ഈ സംഘം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് സഹിതം ഈ ഡോക്ടർമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു റിപ്പോർട്ട് നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഈ ഫെയ്‌സ് ക്രീമുകൾക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നടപടികൾ നീക്കിത്തുടങ്ങിയിരിക്കുന്നത്.
സ്റ്റിറോയിഡുകൾ അടങ്ങിയ ഫെയ്‌സ് ക്രീമുകൾ ഉപയോഗിക്കുന്നത് ശരീരത്തെ നൂറിരട്ടി ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ശരീരത്തിന്റെ സ്പർശന ശേഷിയെ വരെ ഇത്തരത്തിലുള്ള ഫെയ്‌സ് ക്രീമുകൾ ദോഷകരമായി ബാധിക്കും. പുറത്തെ സ്റ്റെം സെല്ലുകൾക്കു മരണം സംഭവിക്കുന്നതിനു പോലും ഇത്തരത്തിലുള്ള ക്രീമുകളുടെ അമിത ഉപയോഗം കാരണമായും. ആറാഴ്ച തുടർച്ചയായി ഉപയോഗിച്ച യുവതിയുടെ ശരീരത്തിലെ രക്ത കോശങ്ങൾക്കു മരണം സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വിശദമായ റിപ്പോർട്ട് തയ്യാറാക്കി നൽകിയ ശേഷം നടപടികൾ ആരംഭിക്കാൻ സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് അതോറിറ്റിയ്ക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top