പ്രധാനമന്ത്രിയുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് കൊല്ലത്ത് വൻ തട്ടിപ്പ്

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി, നടന്‍ അമിതാഭ് ബച്ചന്‍ എന്നിവരുടെ ഒപ്പും കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും വ്യാജ ലോഗോയും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്. 25 ലക്ഷം രൂപയുടെ വ്യാജ ചെക്ക് വാട്‌സ്ആപ് വഴി പ്രചരിപ്പിച്ചാണ് പണം തട്ടുന്നത്. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിന് മുന്‍പ് നിജസ്ഥിതി അറിയാന്‍ കൊല്ലം എസ്ബിഐയിലെത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് കര്‍ണ്ണാടക കാര്‍വാര്‍ സ്വദേശി തിരിച്ചറിയുന്നത്.

അമിതാഭ് ബച്ചന്‍ സ്വകാര്യ ടിവി ചാനലില്‍ അവതരിപ്പിച്ച പരിപാടിയുടെ പേരിലാണ് സാമ്പത്തിക തട്ടിപ്പ്. 25 ലക്ഷം രൂപ സമ്മാനത്തുക അടിച്ചതായി മൊബൈല്‍ നമ്പറിലെ വാട്‌സ് ആപിലേക്ക് ആദ്യം സന്ദേശമെത്തും. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിതാഭ് ബച്ചന്‍ എന്നിവരുടെ ഒപ്പ് ഉള്‍പ്പെടുന്ന വ്യാജചെക്കിന്റെ ഡിജിറ്റല്‍ പകര്‍പ്പും വാട്‌സ് ആപ് വഴി നല്‍കും. കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ലോഗോയും ഇതിലുണ്ട്. സമ്മാനത്തുക കിട്ടണമെങ്കില്‍ ആദ്യം 12,000 രൂപ നല്‍കണം. പിന്നാലെ 15,000 രൂപയും. ഇത് ആവശ്യപ്പെടുന്നത് വാട്‌സ്ആപ് ശബ്ദസന്ദേശങ്ങളിലൂടെയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പണം നിക്ഷേപിക്കാനായി നല്‍കുന്നത് കൊല്‍ക്കത്ത സ്വദേശി എംഡി മെറാജ് ആലം എന്ന പേരിലുള്ള അക്കൗണ്ട്. തട്ടിപ്പിലൂടെ അക്കൗണ്ടില്‍ ലഭിക്കുന്ന തുക അപ്പപ്പോള്‍ പിന്‍വലിക്കും. കര്‍ണാടക കാര്‍വാര്‍ സ്വദേശിനിയാണ് തട്ടിപ്പിന് ഇരയായത്. ആദ്യഗഡുവായ 12,000 രൂപ നല്‍കി. രണ്ടാം ഗഡുവായ 15,000 രൂപ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. തുടര്‍ന്ന് കൊല്ലത്ത് ജോലി ചെയ്യുന്ന സഹോദരനെ അറിയിച്ചു. കൊല്ലം എസ്ബിഐ ശാഖയിലെത്തി നിജസ്ഥിതി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് വ്യക്തമായത്.

Top