ന്യൂഡല്‍ഹി: അല്‍ക്വയ്ദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് സമ്പാദിച്ച യുഐഡിഎഐ(UIDAI)ഓപ്പറേറ്റര്‍ അറസ്റ്റില്‍. സദ്ദാം ഹുസൈന്‍ മന്‍സൂരിയെന്ന 35കാരനാണ് പിടിയിലായത്. രാജസ്ഥാന്‍ ബില്‍വാരയില്‍ മണ്ഡലിലായിരുന്നു സംഭവം.
മണ്ഡലിലെ ആധാര്‍ രജിസ്‌ട്രേഷന്‍ സെന്റര്‍ നടത്തിവരികയാണ് മന്‍സൂരി. വേരിഫിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് മന്‍സൂരിയുടെ തട്ടിപ്പ് കണ്ടെത്തിയത്. ലാദന്റെ അബട്ടാബാദിലെ വിലാസം ഉപയോഗിച്ചാണ് ഇയാള്‍ ആധാര്‍ സംഘടിപ്പിച്ചത്. ലാദന്റെ ചിത്രം അവ്യക്തമാക്കിയാണ് നല്‍കിയിരുന്നത്.വിരല്‍ അടയാളം നല്‍കിയിരുന്നുമില്ല. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക