ഹൈദരാബാദില്‍ വെച്ച് ഇപ്പോഴിതാ പോലീസ് മറ്റൊരു ആൾദൈവത്തെ അകത്താക്കിയിരിക്കുന്നു. വീട് വെച്ചുതരാം എന്ന് വാഗ്ദാനം ചെയ്ത് ആളുകളുടെ കയ്യിൽ നിന്നും പണം തട്ടി എന്നതാണ് ഇയാൾക്കെതിരായ പരാതി. ഇർഫാൻ ഷാ ക്വാദ്രി എന്നയാളാണ് പിടിയിലായിരിക്കുന്നത്. പഹാഡി ഷെരീഫിൽ താമസക്കാരനായ ഇയാൾ കർണാടകത്തിലെ ബിദാരി സ്വദേശിയാണ് എന്ന് പോലീസ് പറയുന്നു. വീട് നിർമിച്ച് തരാം എന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നായി പണം തട്ടി എന്നാണ് കേസ്. പതിനായിരം രൂപ മുതൽ പതിനയ്യായിരം രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടമായിരിക്കുന്നത്. ഇർഫാൻ ഷായെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടര്‍ ലക്ഷ്മികാന്ത് റെഡ്ഡി പറഞ്ഞു. ഇയാളുടെ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യം പോലീസ് പരിശോധിച്ച് വരികയാണ്.
Tags: fake baba arrested