ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി 2015 ലാണ് സ്‌കൂളിലെ അധ്യാപകനെതിരേ പോലീസില്‍ പീഡന പരാതി നല്‍കിയത്. അന്നു പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ പരാതിയില്‍ അധ്യാപകനെതിരേ പോലീസ് കേസെടുത്തു. എന്നാല്‍, അധ്യാപകനെതിരേ പെണ്‍കുട്ടി നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പഠനത്തില്‍ പിന്നാക്കം പോകുന്നതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ അധ്യാപകന്‍ നിരന്തരം വഴക്കുപറയുകയും താക്കീതു നല്‍കുകയും ചെയ്തിരുന്നു. ഇതു പെണ്‍കുട്ടിയില്‍ വൈരാഗ്യചിന്ത വളര്‍ത്തുകയും അധ്യാപകനെതിരേ വ്യാജപരാതി നല്‍കുകയുമായിരുന്നു.
പീഡനക്കേസില്‍ പ്രതിയായ അധ്യാപകനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും മറ്റു വിദ്യാര്‍ഥികള്‍ക്കും നല്ല മതിപ്പാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ചു കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ സാഹചര്യത്തിലാണു പരാതി പിന്‍വലിച്ച് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. അധ്യാപകനെ വ്യാജപരാതി നല്‍കി പീഡനക്കേസില്‍ കുടുക്കിയ പെണ്‍കുട്ടിയെ ജഡ്ജി ശാസിക്കുകയും ചെയ്തു.