ബെയ്ജിങ്: ചൈനീസ് ഓണ്‍ലൈന്‍ വിപണിയിലെ 40 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാരമില്ലാത്തവയോ വ്യാജമോ ആണെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്.
ആലിബാബഡോട്ട്‌കോം ഉള്‍പ്പടെയുള്ള ഇകൊമേഴേസ് സ്ഥാപനങ്ങളില്‍ വില്പനയ്ക്ക് വെച്ചിട്ടുള്ള ഉത്പന്നങ്ങള്‍ക്കെതിരെ പരാതികള്‍ ഏറിയതായും റിപ്പോര്‍ട്ട് പറയുന്നു.
58.7 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് നിശ്ചിത ഗുണനിലവാരമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരാതികള്‍ 356.6 ശതമാനം വര്‍ധിച്ചതായും ചൈനയിലെ ഉപഭോക്ത്യ അവകാശ സംരക്ഷണ വകുപ്പില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഓണ്‍ലൈന്‍ വില്പന മേഖലയില്‍ യു.എസിനുണ്ടായിരുന്ന ആധിപത്യം ഈയിടെയാണ് ചൈന മറികടന്നത്. 44,200 കോടി ഡോളറിന്റേതാണ് ചൈനയിലെ ഓണ്‍ലൈന്‍ വിപണിയിലെ വാര്‍ഷിക മൊത്ത വില്പന. യുഎസില്‍ ഇത് 30,000 കോടി ഡോളറാണ്.
ചൈന ഇന്റെര്‍നെറ്റ് നെറ്റവര്‍ക്ക് ഇന്‍ഫൊര്‍മേഷന്‍ സെന്റെര്‍ (സി.എന്‍.എന്‍.ഐ.സി) റിപ്പോര്‍ട്ട് പ്രകാരം 328 കമ്പനികള്‍ ഒണ്‍ലൈന്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വില്പന രംഗത്തെ ഭീമനായ ആലിബാബയെയാകും റിപ്പോര്‍ട്ട് കാര്യമായി ബാധിക്കുക.
ചൈനയുടെ മൊത്തം ആഭ്യന്തര ഉത്പാദതനത്തിന്റെ ഏഴു ശതമാനമാണ് ഒണ്‍ലൈന്‍ വിപണിയുടെ സംഭാവന. ഇരുപത് ശതമാനത്തോളം വരുന്ന ഉപഭോക്ത്യ ആവശ്യങ്ങളും ഓണ്‍ലൈന്‍ വഴിയാണ് സാധ്യമാക്കുന്നത്.
പരാതി വ്യാപകമായതിനെതുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന രംഗത്ത് നിയന്ത്രണങ്ങളും പരിശോധന സംവിധാനങ്ങളും കര്‍ശനമാക്കുവാന്‍ അധിക്യതര്‍ തീരുമാനിച്ചിട്ടുണ്ട്.