സോഷ്യൽ മീഡിയയിൽ നിന്നു തട്ടിയെടുത്തത് എഴുനൂറിലേറെ സ്ത്രീകളുടെ ഫോട്ടോ; വ്യാജ അക്കൗണ്ടുമായി പെൺകുട്ടികളെ കുടുക്കുന്ന യുവാവ് അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

തൃശൂർ: സോഷ്യൽ മീഡിയയിൽ നിന്നു തട്ടിയെടുത്ത പെ്ൺകുട്ടികളുടെയും സ്ത്രീകളുടെയും ചി്ത്രങ്ങൾ മോർഫ് ചെയ്തു നഗ്ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യുവാവിന്റെ ലാപ്‌ടോപ്പിൽ നിന്നു ലഭിച്ചത് എഴുനൂറിലേറെ പെൺകുട്ടികളുടെ ചിത്രങ്ങൾ. പെൺകുട്ടികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളാണ് ഇത്തരത്തിൽ ഈ യുവാവ് തട്ടിയെടുത്തു തന്റെ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ടിനായി ഉപയോഗിച്ചിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായ കണ്ണൂർ ഇന്ദവേലി മുതുകുറ്റി ദേശത്ത് ഗോപാൽ സദൻ വീട്ടിൽ വിനോദ്കുമാറിനെ (30) പൊലീസ് സംഘം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കുകയും അതിലൂടെ മറ്റ് സ്ത്രീകളുടെ ഫോട്ടോകൾ എടുത്ത് അത് മോർഫ് ചെയ്ത് അശ്ലീലരൂപത്തിലാക്കിയ ശേഷം പ്രചരിപ്പിക്കുന്നതാണ് ഇയാളുടെ രീതി.
തൃശൂർ സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ പേരിൽ മാത്രം ഇത്തരത്തിൽ ഏഴു അക്കൗണ്ടുകൾ ഇയാൾ തുറന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരത്തിൽ അൻപതിലേറെ വ്യാജ പ്രൊഫൈലുകളാണ് ഇയാൾ സോഷ്യൽ മീഡിയയയായ ഫെയ്‌സ് ബുക്കിൽ സൃഷ്ടിച്ചിരിക്കുന്നത്. ഈ ഫെയ്‌സ് ബുക്ക് പ്രൊഫൈലുകൾ വഴി സ്ത്രികളെ വലയിൽ വിഴ്തുകയാണ് ഇയാൾ ചെയ്തിരുന്നത്. സ്ത്രീകളുടെ പ്രൊഫൈലിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇയാൾ തട്ടിപ്പു നടത്തിയിരുന്നത്. ഇത്തരത്തിൽ തന്റെ വലയിൽ കുടുങ്ങുന്ന സ്ത്രീകളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top